രാംനാരായണനെ അടിച്ചുകൊന്നവരില്‍ സ്ത്രീകളും; പോലീസ് വീഡിയോ പരിശോധിക്കുന്നു, പലരും ഒളിവില്‍
പാലക്കാട്: ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനെ അടിച്ചുകൊന്നവര്ക്കൊപ്പം സ്ത്രീകളും ഉണ്ടെന്ന് പോലീസിന് സംശയം. ക്രൂരകൃത്യം നടന്ന സംഭവത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായ പിന്നാലെ വിശദമായ അന്വേഷണം നടത്തുകയാണ് ജില്ലാ ക്രൈംബ്രാഞ്ച്. പ്രചരിച്ച വീഡിയോകള്‍ പരിശോധിച്ചാണ് പോലീസ് കൂടുതല്‍ നടപടിക്ക് ഒരുങ്ങുന്നത്.
കേസില്‍ 15 പ്രതികള്‍ ഉണ്ടാകുമെന്ന് പോലീസ് സൂചിപ്പിക്കുന്നു. അഞ്ച് പേര് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ചിലരെ പോലീസ് ചോദ്യം ചെയ്തുവിട്ടു. മറ്റു ചില പ്രതികള്‍ കേരളം വിട്ടിട്ടുണ്ട്. കേസില്‍ പ്രതികളാകുമെന്ന് മനസിലാക്കിയാണ് പലരും മുങ്ങിയിരിക്കുന്നത്. അതിനിടെയാണ് പ്രദേശത്തെ സ്ത്രീകള്‍ക്കും സംഭവത്തില്‍ പങ്കുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരെത്തി മര്‍ദ്ദിച്ചതത്രെ.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാം നാരായണനെ വാളയാറിലെ അട്ടപ്പള്ളത്ത് അടിച്ചുകൊന്നത്. അതിഥി തൊഴിലാളിയായ ഇദ്ദേഹത്തെ ചിലര്‍ ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശത്തെ സ്ത്രീകളാണ് ആദ്യം ഇയാളെ കണ്ടതും ചില സംശയങ്ങള്‍ പ്രചരിപ്പിച്ചതും. ഇവര്‍ വിളിച്ചത് പ്രകാരം കൂടുതല്‍ പേരെത്തി ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. അക്രമിക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ട് എന്നാണ് പോലീസിന് ഒടുവില്‍ ലഭിച്ച വിവരം.
രാം നാരായണനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പ്രചരിച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നതും പ്രചരിച്ച വീഡിയോയില്‍ കാണാം. അക്രമികള്‍ തന്നെയാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. രാം നാരാണയന് മരിച്ചു എന്നറിഞ്ഞതോടെ പ്രതികള്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും വാര്‍ത്തയായിട്ടുണ്ടെങ്കിലും കേരളത്തിലും സംഭവിച്ചതിലുള്ള ഞെട്ടലിലാണ് മലയാളികള്‍. തലയ്ക്കും മുഖത്തും നെഞ്ചിലും ഇടുപ്പിലുമെല്ലാം മര്‍ദ്ദിച്ചു എന്നതാണ് വിവരം. കേസിന്റെ ഗൗരവം വര്‍ധിച്ചു എന്ന് മനസിലാക്കിയാണ് പ്രതികളില്‍ പലരും മുങ്ങിയത്.
15ലധികം പേര് രാം നാരായണനെ മര്‍ദ്ദിച്ചത് എന്നാണ് പോലീസ് പറയുന്നത്. അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. അട്ടപ്പള്ളം സ്വദേശികളായ അനൂപ്, പ്രസാദ്, മുരളി, അനന്ദന്, ബിബിന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ നാലു പേര് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇന്ന് കൂടതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പാണ് രാം നാരായണന് പാലക്കാട് എത്തിയത്. മലയാളം അത്ര വശമില്ല. അതുകൊണ്ടുതന്നെ അക്രമികള്‍ ചോദിക്കുന്നതിന് കൃത്യമായ മറുപടി നല്കാന് രാംനാരായണന് സാധിച്ചിരുന്നില്ല. പരിചയമില്ലാത്ത സ്ഥലത്ത് വഴിതെറ്റിയാണ് രാംനാരാണന് എത്തിയത് എന്നാണ് പോലീസ് സംശിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications