'ജാക്കി വെപ്പ് ജോക്കല്ല,സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല'; വൈറലായി ക്യാമ്പെയ്ൻ
നടി അനാർക്കലി മരക്കാർ, നിരഞ്ജന, തുടങ്ങയവരാണ് പോസ്റ്റുകളിൽ ഉള്ളത്

കൊച്ചി: വനിതാ ദിനത്തിൽ വനിത ശിശു വികസന വകുപ്പിന്റെ 'ഇനി വേണം ക്യാമ്പെയ്ൻ'വൈറൽ. . തുല്യ വേതനത്തെ കുറിച്ചും സ്ത്രീ സമത്വത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചുമെല്ലാം പറയുന്ന പ്ലക്കാർഡുകൾ ക്യാമ്പെയ്ന്റെ ഭാഗമായി വകുപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. സിനിമാ തരങ്ങളാണ് ക്യാമ്പെയ്നിന്റെ ഭാഗമായിരിക്കുന്നത്. പോസ്റ്റുകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
നടി അനാർക്കലി മരക്കാർ, നിരഞ്ജന, തുടങ്ങയവരാണ് പോസ്റ്റുകളിൽ ഉള്ളത്. 'ജാക്കി വെപ്പ് ജോക്കല്ല' എന്ന പ്ലക്കാർഡാണ് അനാർക്കലിയുടെ കൈയ്യിലുള്ളത്. 'സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ #ഇനിവേണംപ്രതികരണം', എന്ന വരികളോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
'സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല', എന്ന പ്ലക്കാർഡ് ആണ് നടി നിരഞ്ജന പങ്കിട്ടിരിക്കുന്നത്. 'സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ എതിർക്കാം, റിപ്പോർട്ട് ചെയ്യാം. വിളിക്കൂ 181/112 ത്രീധനത്തിനെതിരെ #ഇനിവേണംപ്രതികരണം #WomensDay #SayNoToDowry', പോസ്റ്റിൽ പറയുന്നു.
'ഒരേ ജോലിക്ക് ഒരേ കൂലി', എന്നതാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്.'തുല്യവേതനം ഒരു അവകാശമാണ്. അത് നടപ്പാക്കാത്തിടത്തോളം നീതിയും നടപ്പാകുന്നില്ല. ഇത് സ്ത്രീ സമത്വത്തിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, ആരോഗ്യകരമായ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തൊഴിലിടങ്ങളിലെ വേതന അസമത്വങ്ങൾക്കെതിരെ #ഇനിവേണംപ്രതികരണം #HappyWomensDay #EqualPay #genderequality', പോസ്റ്റിൽ കുറിച്ചു.












Click it and Unblock the Notifications