യുവതികള്‍ കുളിക്കുന്ന വീഡിയോ പ്രയാര്‍ കണ്ടോ?സ്ത്രീകള്‍ പമ്പയില്‍ കുളിക്കുന്നത് തടയും...

  • By: Desk
Subscribe to Oneindia Malayalam

പത്തനംതിട്ട: സ്ത്രീകള്‍ പമ്പയിലിറങ്ങി കുളിക്കുന്നത് തടയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പുണ്യനദിയായ പമ്പയില്‍ സ്ത്രീകള്‍ കുളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്ക് വരുന്ന ചില തീര്‍ത്ഥാടകരുടെ കൂടെ സ്ത്രീകളും പമ്പ വരെ വരുന്നതായും, ഇവര്‍ പമ്പയിലിറങ്ങി കുളിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു വരുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പമ്പ പുണ്യനദിയാണ്

പമ്പ പുണ്യനദിയാണ്

പലരും വിനോദയാത്രയ്ക്ക് പോകുന്ന പോലെയാണ് ശബരിമല ദര്‍ശനത്തിന് വരുന്നതെന്നും, ചില തീര്‍ത്ഥാടകരോടൊപ്പം വരുന്ന സ്ത്രീകള്‍ പമ്പയിലിറങ്ങി കുളിക്കുന്നത് നല്ലതല്ലെന്നും പ്രയാര്‍ പറഞ്ഞു.

വിശ്വാസികള്‍ ചിലപ്പോള്‍ ഇടപെടും

വിശ്വാസികള്‍ ചിലപ്പോള്‍ ഇടപെടും

സ്ത്രീകള്‍ പമ്പയിലിറങ്ങി കുളിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഠിനവ്രതമെടുത്ത് ശബരിമലയിലേക്ക് വരുന്ന വിശ്വാസികള്‍ ചിലപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ കുളിക്കാനിറങ്ങലുതെന്ന് താന്‍ പറയുന്നതെന്നും പ്രയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവാദത്തിനില്ലെന്നും പ്രയാര്‍

വിവാദത്തിനില്ലെന്നും പ്രയാര്‍

യുവതികള്‍ പമ്പയിലിറങ്ങി കുളിക്കുന്നതിന്റെ വീഡിയോ കണ്ടെന്നും, ശബരിമല ഇത്തരത്തില്‍ ഒരു വിനോദയാത്ര വരേണ്ട സ്ഥലമെല്ലന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് താന്‍ ഇനി ഒരു വിവാദത്തിനില്ലെന്ന് പറഞ്ഞാണ് പ്രയാര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

ലക്ഷ്യം മലിനീകരണം തടയാന്‍

ലക്ഷ്യം മലിനീകരണം തടയാന്‍

പമ്പയില്‍ കുളിക്കുന്ന തീര്‍ത്ഥാടകര്‍ സോപ്പും എണ്ണയും ഉപയോഗിക്കുന്നത് കളക്ടര്‍ നേരത്തെ വിലക്കിയിരുന്നു. നദിയിലെ മലിനീകരണത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണം

English summary
Prayar Gopalakrishnan Says that women are not allowed to bathe in pampa. Sabarimala is not a tourist place.
Please Wait while comments are loading...