യുവാവിന്റെ അടിവസ്ത്രം വലിച്ചുകീറിയിട്ടും സീരിയല്‍ നടിമാരെ പോലീസ് രക്ഷിച്ചു; കാരണം?
യുബര്‍ ഡ്രൈവര്‍ ഷെഫീഖിനെ കൊച്ചിയില്‍വെച്ച് ക്രൂരമായി ആക്രമിച്ചിട്ടും പോലീസ് നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്
കൊച്ചി: യുബര്‍ ഡ്രൈവര്‍ ഷെഫീഖിനെ കൊച്ചിയില്‍വെച്ച് ക്രൂരമായി ആക്രമിച്ചിട്ടും പോലീസ് നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. മൂന്ന് സീരിയല്‍ നടിമാര്‍ ചേര്‍ന്ന് മദ്യലഹരിയില്‍ ഒരു യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ചിട്ടും ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് ചുമത്തിയതെന്നത് ദുരൂഹമാണെന്നാണ് ആരോപണം.
താന്‍ നേരിട്ടത് ക്രൂരമായ ആക്രമമാണെന്ന് ഡ്രൈവര്‍ ഷെഫീഖ് പറയുന്നു. കരിങ്കല്ലുകൊണ്ട് മുഖം ചതച്ചു. അടിവസ്ത്രംവരെ വലിച്ചുകീറി. കൊലപാതകശ്രമത്തിന് കേസെടുക്കേണ്ടിയിരുന്നിട്ടും പോലീസ് സ്‌റ്റേഷനില്‍വെച്ച് സീരിയല്‍ നടിമാരെ ജാമ്യത്തില്‍ വിടുകയായിരുന്നു. താന്‍ പുരുഷനായതുകൊണ്ടാണ് നിയമ പരിരക്ഷ ലഭിക്കാത്തതെന്ന് ഷെഫീഖ് ചോദിക്കുന്നു.

ആശുപത്രിയില്‍നിന്നും വീട്ടിലെത്തിയെങ്കിലും ഷെഫീഖിന് ശരീരവേദന മാറുന്നില്ല. തനിക്കെതിരായ ആക്രമണത്തിനും അപമാനത്തിനും ആരാണ് ഉത്തരം പറയുക. ആരോടും കലഹിക്കാതെ സൗഹൃദം സൂക്ഷിച്ച് ജീവിക്കുന്ന തനിക്ക് ഇത്തരമൊരു അപമാനം സഹിക്കാനാകുന്നതല്ലെന്നും എറണാകുളം ജനറല്‍ ആശുപത്രിയിലെ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ഷഫീഖ് പറഞ്ഞു.
സീരിയല്‍ നടിമാര്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നശേഷമാണ് നടപടി. വീഡിയോ പരിശോധിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഷെയര്‍ ടാക്‌സി വിളിച്ച നടിമാര്‍ ടാക്‌സിയിലുണ്ടായിരുന്ന യാത്രക്കാരനെഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്.












Click it and Unblock the Notifications