കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ വട്ടമിട്ട് ചാടിയിറങ്ങി യുവഗായിക; കെഎസ്ആര്‍ടിസി ഡ്രൈവറെ തല്ലിച്ചതച്ചു!! ഹൈവേയില്‍ നടന്നത്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കെഎസ്‌ആര്‍ടിസി ബസ്സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ തല്ലിയ യുവതി അറസ്റ്റില്‍

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചത് യുവഗായിക. കോഴിക്കോട് പേരാമ്പ്ര സ്വദേശി അരുണിമക്കെതിരെ പോലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസിന്റെ അമിത വേഗതയാണ് പ്രശ്‌നത്തിന് കാരണം. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.

കാറിനെ ബസ് പലതവണ മറികടന്നതും ഇടിക്കാന്‍ നോക്കിയതുമാണ് ഗായികയെ പ്രകോപിതയാക്കിയത്. ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്. ഗായികക്കൊപ്പം കുടുംബവും കാറിലുണ്ടായിരുന്നു. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ....

പുറക്കാട് ജങ്ഷനില്‍

പുറക്കാട് ജങ്ഷനില്‍

അമ്പലപ്പുഴ പുറക്കാട് ജങ്ഷനിലാണ് സംഭവം നടന്നത്. യാത്രക്കാരെ ഇറക്കുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുന്നില്‍ ഒരു കാര്‍ വന്നു നിര്‍ത്തി. സ്ത്രീ ഇറങ്ങി വന്നു കാബിനില്‍ കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് നാട്ടുകാര്‍ കാണുന്നത്.

യുവതിക്കൊപ്പമുണ്ടായിരുന്നത്

യുവതിക്കൊപ്പമുണ്ടായിരുന്നത്

നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവറെ തല്ലിയ യുവതിയെ പോകാന്‍ അനുവദിച്ചില്ല. യുവതിക്കൊപ്പം ഭര്‍ത്താവും കൈക്കുഞ്ഞും കാറിലുണ്ടായിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അരുണിമ (26) ആണ് ഡ്രൈവറെ തല്ലിയതെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

യുവതി ഗായികയാണെന്ന് പോലീസ്

യുവതി ഗായികയാണെന്ന് പോലീസ്

പോലീസ് വിശദമായി ചോദിച്ചപ്പോഴാണ് യുവതി ഗായികയാണെന്ന് അറിഞ്ഞത്. കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവര്‍. ഭര്‍ത്താവ് ജിജിത്താണ് കാര്‍ ഒടിച്ചിരുന്നത്. നേരത്തെ പലതവണ കെഎസ്ആര്‍ടിസി ബസ് കാറിനെ മറികടന്നതും ഇടിക്കാന്‍ നോക്കിയതുമാണ് അരുണിമയെ പ്രകോപിതയാക്കിയത്.

കുഞ്ഞ് കാറില്‍ വീണു

കുഞ്ഞ് കാറില്‍ വീണു

ഒരു തവണ കാറില്‍ ബസ് തട്ടേണ്ടതായിരുന്നു. കാര്‍ വെട്ടിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഉരസിയെന്നും പറയപ്പെടുന്നു. കാര്‍ വെട്ടിച്ചപ്പോള്‍ അരുണിമയുടെ കൈയ്യിലുണ്ടായിരുന്ന കുഞ്ഞ് കാറില്‍ വീണുവെന്നും കുടുംബം പറയുന്നു.

ഡ്രൈവര്‍ പറയുന്നത്

ഡ്രൈവര്‍ പറയുന്നത്

പിന്നീട് കാര്‍ പുറക്കാട് സ്റ്റോപ്പില്‍ നിര്‍ത്തി ബസ് യാത്രക്കാരെ ഇറക്കുന്നത് കണ്ടത്. കാര്‍ ബസ്സിന് കുറുകെയിട്ട് അരുണിമ ഇറങ്ങുകയായിരുന്നു. ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. കൈക്കും നെഞ്ചിനും മര്‍ദ്ദനമേറ്റെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

ഒരേ റൂട്ടിലെ യാത്രക്കാര്‍

ഒരേ റൂട്ടിലെ യാത്രക്കാര്‍

കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറെ കല്ലട ശ്രീകുമാറിനാണ് മര്‍ദ്ദനമേറ്റത്. അമ്പലപ്പുഴ അര്‍ബണ്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ പ്രാഥമിക ശുശ്രൂഷ തേടി ഡ്രൈവര്‍. എറണാകുറത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്.

സ്‌റ്റേഷനിലേക്ക് മാറ്റി

സ്‌റ്റേഷനിലേക്ക് മാറ്റി

കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതിയും കുടുംബവും. പ്രശ്‌നം രൂക്ഷമായതോടെ ഹൈവേയില്‍ ഗതാഗതം അല്‍പ്പനേരം സ്തംഭിച്ചു. യുവതിയെയും കുടുംബത്തെയും പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് കളര്‍കോട് ഗ്രാമ ന്യായാലയ കോടതിയില്‍ ഹാജരാക്കി. സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ മറ്റു ബസുകളിലാണ് യാത്ര തുടര്‍ന്നത്.

English summary
Young lady singer blocked KSRTC bus and beats driver in Purakkad, Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X