കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് വളന്റിയര്‍മാരാകാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം, അപേക്ഷകള്‍ ഓണ്‍ലൈനായി 24വരെ സ്വീകരിക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യയില്‍ നിന്ന് ആദ്യമായി ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി മക്കയിലേക്ക് വളന്റിയര്‍മാരായി(ഖാദിമുല്‍ ഹുജ്ജാജ്)പോകാന്‍ വനികള്‍ക്ക് അവസരം നല്‍കുന്നു.ഹജ്ജ് വളന്റിയര്‍ അപേക്ഷ ക്ഷണിച്ച കേന്ദ്ര ഹജ്ജ് കമ്മറ്റിയാണ് പുരുഷന്മാരെ പോലെ വളന്റിയര്‍മാരായി പോകാന്‍ വനിതകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ തടയാൻ മാധ്യമങ്ങള്‍ കൈകോര്‍ക്കണം- ജില്ലാ അഡീ സെഷന്‍സ് ജഡ്ജ്
200 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരുവളന്റിയര്‍ എന്ന തോതിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.വളന്റിയര്‍മാരില്‍ രണ്ട് ശതമാനം ഈ വര്‍ഷം മുതല്‍ സ്ത്രീ സംവരാണമാണ്.വളന്റിയര്‍മാരായി അപേക്ഷിക്കുന്നവര്‍ നേരത്തെ ഉംറ,ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്തവരായിരിക്കണം.അറബി ഭാഷയില്‍ അവകാഹവും വേണം.25നും 58നും ഇടയില്‍ പ്രായമുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അപേക്ഷിക്കാനുളള അര്‍ഹതയുളളത്.വളന്റിയര്‍മാരുടെ യാത്ര ചിലവിന്റെ 50 ശതമാനം സംസ്ഥാന ഹജ്ജ് കമ്മറ്റിയും,ശേഷിക്കുന്നവ കേന്ദ്ര ഹജ്ജ് കമ്മറ്റിയും നല്‍കും. വര്‍ഷങ്ങളായി പുരുഷന്മാര്‍ക്ക് മാത്രമാണ് ഹജ്ജ് വളന്റിയര്‍മാരായി പോകാന്‍ അനുമതി നല്‍കിയിരുന്നത്..

 hajj

സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് സംസ്ഥാന ഹജ് കാര്യമന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.

അപേക്ഷ ഓണ്‍ലൈനായി 24 വരെ സ്വീകരിക്കും.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകരെ യാത്ര വേളയിലും,മക്ക,മദീന എന്നിവടങ്ങളിലും സഹായിക്കന്‍ വളന്റിയര്‍മാരായി(ഖാദിമുല്‍ ഹുജ്ജാജ്)പോകാനുളള അപേക്ഷ 24 വരെ സ്വീകരിക്കും.മുസ്ലിംങ്ങളായ സര്‍ക്കാര്‍,പൊതുമേഖല,സ്റ്റാറ്റിയൂട്ടറി ബോഡി എന്നിവയില്‍ ജോലിയുളള പുരുഷന്മാര്‍ക്കും,സ്ത്രീകള്‍ക്കും അപേക്ഷിക്കാം.ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷകര്‍ക്ക് ജൂലൈ ഒന്നിന് 25നും 58നും പ്രായമുളളവരായിരിക്കണം.അറബി ഭാഷ അറിയുന്നവരും,ഹജ്ജ് ഉംറ നിര്‍വ്വഹിച്ചവരുമാവണം.

അസവരം ലഭിച്ചവര്‍ ഹജ്ജ് കമ്മറ്റി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കണം.തെരഞ്ഞെടുക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ഹജ്ജിനുണ്ടാവാന്‍ പാടില്ല.സഉദിയിലെ മുഅല്ലിമുമായി ഇവര്‍ക്് ബന്ധമുണ്ടാവാനും പാടില്ല.

അപേക്ഷയുടെ പകര്‍പ്പ്,ജോലി ചെയ്യുന്ന വകുപ്പിന്റെ എന്‍.ഒ.സി,പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്,ഹജ്ജ്,ഉംറ നിര്‍വ്വഹിച്ചതിന്റെ തെളിവ് സഹിതമുളള രേഖ,തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്,സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ രണ്ടു കോപ്പി വീതം ഈ മാസം 24ന് മുമ്പ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍,കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി,ഹജ്ജ് ഹൗസ്,കാലിക്കറ്റ് എയര്‍പോര്‍ട്ട്,പി.ഒ.മലപ്പുറം,673647 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഹജ്ജ് വളന്റിയര്‍ അപേക്ഷ 2018 എന്ന് എഴുതിയിരിക്കണം.

English summary
women can apply for hajj volunteer; application started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X