
'പുരുഷന് മാത്രമായി സാമ്രാജ്യം ഇല്ല'; 'സ്ത്രീ വന്നാലും മുഖ്യമന്ത്രിയാകും'; 'ഞാന്‍ ആരോഗ്യ മന്ത്രിയായി'
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിൽ പ്രതികരണവുമായി മുന്‍ ആരോഗ്യ മന്ത്രിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനം സംവരണം ആയി എടുക്കാൻ സാധിക്കില്ല. ഈ സ്ഥാനത്തിന് ഒരുപാട് ഘടകങ്ങൾ ഉണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ഒരു മന്ത്രിസഭയെ നയിക്കാൻ രാഷ്ട്രീയമായി ഇടപെടണം. രാഷ്ട്രീയത്തിൽ തഴക്കവും പഴക്കവും വേണം. ഇത്തരം ഇടപെടലുകളിൽ ഒരു സ്ത്രീ എത്തിയാൽ സ്വാഭാവികമായും മുഖ്യ മന്ത്രി സ്ഥാനത്ത് എത്തുമെന്നും കെകെ ശൈലജ വ്യക്തമാക്കി.
മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെകെ ശൈലജ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വളരെ മികച്ച പുരോഗതികളിലൂടെയാണ് കേരളം കടന്നു പോകുന്നത്.

ഇത്തരത്തിൽ പുരോഗമിച്ച നാട് ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നതിലേക്ക് വളർന്നിട്ടില്ലേ എന്ന് അഭിമുഖത്തിൽ റിപ്പോർട്ടർ ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായിരുന്നു കെ.കെ ശൈലജയുടെ വിശദീകരണം. വനിതാ മുഖ്യമന്ത്രി ആക്കിയില്ല എന്ന കാരണത്താൽ സമത്വം നിഷേധിക്കുന്നവർ ആണ് ഇവിടെയുള്ളവർ എന്ന് ഒരിക്കലും പറയാൻ സാധിക്കില്ലെന്ന് കെ കെ ഷൈലജ പറഞ്ഞു.
വീണ്ടും യുദ്ധം; മരിയൂപോളിൽ ഷെല്ലാക്രമണം; പോര് 11-ാം ദിവസത്തിലേക്ക്

കെ കെ ശൈലജയുടെ വാക്കുകൾ ഇങ്ങനെ : -
''പുരുഷന്മാര് കൈയടക്കി വെച്ചിരുന്ന സ്ഥാനങ്ങളില്‍ വനിതകള്‍ കടന്നു വരുന്നുണ്ട്. കഴിഞ്ഞ തവണ ഞാന്‍ ആരോഗ്യ മന്ത്രി ആയി. അന്ന് മേഴ്സിക്കുട്ടിയമ്മയും മന്ത്രി സ്ഥാനത്ത് ഉണ്ടായി. ഇത്തവണ മന്ത്രിസഭയില്‍ മൂന്നു സ്ത്രീകളുണ്ട്. പുരുഷന്മാര് കൈയടക്കിയ സ്ഥാനങ്ങളില്‍ വളരെ അപൂര്‍വമായി സ്ത്രീകള്‍ വരുന്നയിടത്താണ് രണ്ടും മൂന്നും പേര് എത്തിയത്. അതൊരു നല്ല മാറ്റം ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനം സംവരണമായി എടുക്കാനാവില്ല. അതിന് ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഈ മന്ത്രിസഭയെ നയിക്കാന്‍ രാഷ്ട്രീയമായി ഇടപെട്ട് തഴക്കവും പഴക്കവും വേണം.

അങ്ങനെയൊരു ഇടപെടലിലേക്ക് സ്ത്രീ വന്നാല്‍ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേക്കും വരും.. ഇന്ന് കൂട്ടത്തില്‍ രാഷ്ട്രീയ പരിചയവും അനുഭവ സമ്പത്തും ഉള്ളവരാണ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. സ്ത്രീകള്‍ക്ക് ഇവയൊന്നും ഇല്ലെന്നല്ല പറയുന്നത്. കാലാ കാലമുണ്ടായിട്ടുള്ള പിന്നാക്ക അവസ്ഥ കാരണം മുന്നിലേക്ക് വരാന്‍ സ്ത്രീകള്‍ പൊതുവെ താമസിക്കുന്നുണ്ട്. അടുത്ത ഘട്ടമാകുമ്പോഴേക്കും അത് മാറി വരും. ഇടതുപക്ഷത്തിനകത്ത് മാത്രമല്ല, കോണ്‍ഗ്രസിനകത്തും നല്ല രീതിയില്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്. വനിതാ മുഖ്യമന്ത്രി ആക്കിയിട്ടില്ലെന്ന കാരണത്താല്‍ സമത്വം നിഷേധിക്കുന്നവരാണ് ഇവിടെ ഉള്ളവരെന്ന് പറയാൻ കഴിയില്ല.
മേയര്‍ ആര്യയും സച്ചിന് ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന്

പക്ഷെ എല്ലാ വിഭാഗത്തിലും സ്ത്രീകള്‍ ഇനിയും മുന്നോട്ട് വരണം.'' അസംബ്ലിയിലും പാര്‍ലമെന്ററിലും കൂടുതല്‍ വനിത പ്രാതിനിധ്യം ലഭിക്കണമെന്നും ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. 'വനിതാ ബില്ലിന് വേണ്ടി ലഹള കൂടിയവരാണ് ഞങ്ങളൊക്കെ. പാര്‍ലമെന്റില്‍ ബില്‍ കീറി എറിയുന്ന കാഴ്ചയായിരുന്നു. പുരുഷന്മാര് ഇതുവരെ അനുഭവിച്ചിരുന്ന സാമ്രാജ്യം ഇല്ലാതാകും എന്ന പേടി ആണ്. പുരു ഷന് മാത്രം ആയി അങ്ങനെ ഒരു സാമ്രാജ്യം ഇല്ല. അധികാരമത്തു പിടിച്ച് ഇത്തരത്തില്‍ അനുഭവിക്കാന്‍ നിന്നാല്‍ പുരുഷ സമൂഹത്തിനും മോശം ആണ്. എല്ലാവരും മേധാവിത്വം മോഹിക്കുന്നവർ അല്ല. സമത്വം ആഗ്രഹിക്കുന്നവർ ആണ്. അങ്ങനെയുള്ളവര്‍ ചേര്‍ന്ന് സ്ത്രീകള്‍ക്കായി കൂടുതല്‍ അവസരം ഒരുക്കണം. കൂടുതല്‍ ഉത്തരവാദിത്തം നല്‍കണം.'' - കെ.കെ. ശൈലജ പറയുന്നു.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുകൂലിച്ച് കെ.കെ. ശൈലജ ഇന്നലെ രംഗത്ത് എത്തിയിരുന്നു. കോടിയേരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ശൈലജ പ്രതികരിച്ചത്. കോടിയേരി പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ല. കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അങ്ങനെയൊരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില് ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും ശൈലജ പറഞ്ഞു .