കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമണ്‍ ഇന്‍ സിനിമ കളക്ടീവ്: ഞങ്ങള്‍ 19 ശക്തരായ വനിതകള്‍, തക്ക സമയം പ്രതികരിക്കും

ഈ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം വനിതാ സംഘടന പോസ്റ്റ് ചെയ്തത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സിനിമാ മേഖലയിലെ സ്ത്രീ ശബ്ദമായി ഉയര്‍ന്നുവന്ന കൂട്ടായ്മയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നിലവില്‍ സിനിമാ മേഖലയിലുണ്ടായിരുന്ന പുരുഷ മേധാവിത്വത്തിനെതിരേ ഒരു ചോദ്യചിഹ്നമായിരുന്നു ഡബ്ല്യുസിസിയുടെ ഉദയം. സിനിമാ മേഖല പലതട്ടിലായ ദിലീപ് കേസില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നവരാണിവര്‍. ഇനിയും തങ്ങള്‍ അവള്‍ക്കൊപ്പമാകുമെന്ന് വനിതാ കൂട്ടായ്മ ആണയിടുന്നു. വളരെ ശ്രദ്ധിക്കപ്പെട്ട നീക്കങ്ങള്‍ നടത്തിയ സംഘം പക്ഷേ, പാര്‍വതിയുടെ കസബ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വഴിമാറി സഞ്ചരിക്കുന്നുണ്ടോ എന്ന തോന്നലുണ്ടാക്കി. മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്തതാണ് കൂട്ടായ്മ ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ആധാരം. ഈ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസിയുടെ ശക്തിയും ദൗത്യവും വിവരിച്ച് നടി പത്മപ്രിയ രംഗത്തെത്തിയിരിക്കുന്നത്...

 സ്ത്രീപക്ഷ സിനികള്‍

സ്ത്രീപക്ഷ സിനികള്‍

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയില്‍ സ്ത്രീപക്ഷ സിനികള്‍ അമ്പതു ശതമാനവും വിജയിച്ചുവെന്ന് പത്മപ്രിയ പറയുന്നു. എന്നാല്‍ പുരുഷ കേന്ദ്രീകൃത സിനിമകള്‍ക്ക് ഈ നേട്ടമുണ്ടായില്ല. പുരുഷ കേന്ദ്രീകൃത സിനിമകള്‍ പത്ത് ശതമാനം മാത്രമാണ് വിജയിച്ചതെന്നും പത്മപ്രിയ പറഞ്ഞു.

എന്തിനാണ് ഡബ്ല്യുസിസി

എന്തിനാണ് ഡബ്ല്യുസിസി

സിനിമയില്‍ നിലവില്‍ നിരവധി സംഘടനകളുണ്ട്. എന്നാല്‍ അതിനപ്പുറത്ത് ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യം വന്നപ്പോഴാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ നിലവില്‍ വന്നതെന്നും പത്മപ്രിയ വിശദീകരിച്ചു. സൂര്യഫെസ്റ്റിവെലിലെ പ്രഭാഷണ മേളയില്‍ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

19 ശക്തരായ വനിതകള്‍

19 ശക്തരായ വനിതകള്‍

ഞങ്ങള്‍ 19 ശക്തരായ വനിതകള്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലുണ്ട്. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമസഹായവും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ സിനിമാ മേഖലയില്‍ നിലവിലുള്ള സംഘടനകള്‍ക്ക് എതിരല്ല തങ്ങളുടെ കൂട്ടായ്മയെന്നും പത്മപ്രിയ വിശദീകരിച്ചു.

അമ്മയും ഡബ്ല്യുസിസിയും

അമ്മയും ഡബ്ല്യുസിസിയും

താര സംഘടന അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്ന് നേരത്തെ ഡബ്ല്യുസിസിയുടെ മറ്റു ഭാരവാഹികളും വ്യക്തമാക്കിയിരുന്നു. അമ്മയില്‍ പ്രവര്‍ത്തിക്കുന്നവരും വനിതാ കൂട്ടായ്മയിലുണ്ട്. രമ്യ നമ്പീശന്‍ ഇരുസംഘടനയിലും ഭാരവാഹിയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം

സ്ത്രീകള്‍ക്കെതിരായ അതിക്രമം

ഇക്കാര്യം പത്മപ്രിയയും ആവര്‍ത്തിച്ചു. സിനിമാ രംഗത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ കൂട്ടായ്മ മുന്നിലുണ്ടാകും. സ്ത്രീ അപമാനിക്കപ്പെട്ടാലോ, അവള്‍ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായാലോ ഞങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചിരിക്കുമെന്നും പത്മപ്രിയ വ്യക്തമാക്കി.

ഒതുങ്ങി നില്‍ക്കുന്നതല്ല

ഒതുങ്ങി നില്‍ക്കുന്നതല്ല

സ്ത്രീകള്‍ പ്രശ്‌നം നേരിടുന്നത് ലോകത്ത് എല്ലായിടത്തുമുണ്ട്. ഹോളിവുഡില്‍ സ്ത്രീകളുടെ കൂട്ടായ്മ നേരത്തെ തുടങ്ങിയതാണ്. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ലെന്നും പത്മപ്രിയ പറഞ്ഞു.

തുല്യ അവസരം

തുല്യ അവസരം

തുല്യവേദിയും തുല്യ അവസരവുമാണ് തങ്ങള്‍ വേണ്ടതെന്ന് പത്മപ്രിയ സംഘടനയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് വിശദീകരിച്ചു. തമാശക്ക് വിധേയരാകേണ്ടവരല്ല സ്ത്രീകള്‍. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും അത് പരിഹരിക്കാനും ശ്രമിക്കുക എന്നതാണ് ഡബ്ല്യുസിസി എന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

ഏറെ ശ്രദ്ധിക്കപ്പെട്ടത്

ഏറെ ശ്രദ്ധിക്കപ്പെട്ടത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യുസിസി നടത്തിയ നീക്കങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ ലോകം രണ്ടുതട്ടിലായി പോയ സംഭവമായിരുന്നു അത്. ദിലീപിനെ പിന്തുണച്ചും നടിയെ പിന്തുണച്ചും പലരും നിലപാടെടുത്തു. എന്നാല്‍ ഡബ്ല്യുസിസി എപ്പോഴും നടിക്കൊപ്പം തന്നെ നിലയുറപ്പിച്ചു.

 കാര്യങ്ങള്‍ മാറിമറിഞ്ഞു

കാര്യങ്ങള്‍ മാറിമറിഞ്ഞു

എന്നാല്‍ കസബയുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മമ്മൂട്ടി കഥാപാത്രം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരേ നടി പാര്‍വതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഇതോടെ ഫാന്‍സും സിനിമാ രംഗത്തെ പ്രമുഖരും പാര്‍വതിക്കെതിരേയും വനിതാ കൂട്ടായ്മക്കെതിരേയും രംഗത്തെത്തുകയുണ്ടായി.

മമ്മൂട്ടിയെ വ്യക്തിപരമായി...

മമ്മൂട്ടിയെ വ്യക്തിപരമായി...

ഈ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം വനിതാ സംഘടന പോസ്റ്റ് ചെയ്തത്. ഇതോടെ സംഘടനയ്ക്ക് ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. വിമര്‍ശനം ശക്തമായതോടെ വനിതാ സംഘടന ഈ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

എത്രയോ മാന്യമായി

എത്രയോ മാന്യമായി

പാര്‍വതി വിഷയത്തില്‍ എത്രയോ മാന്യമായും സമചിത്തതയോടെയുമാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അതിന് ശേഷവും ഡബ്ല്യുസിസി തുടരുന്ന നിലപാട് അപഹാസ്യമാണെന്നും നടന്‍ അനില്‍ പ്രതികരിച്ചു. വിമണ്‍ സിനിമാ കളക്ടീവ് മമ്മൂട്ടിക്കെതിരായ ലേഖനം പോസ്റ്റ് ചെയ്തതില്‍ കൂട്ടായ്മക്കുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

English summary
Women In Cinema Collective: Actress PadmaPriya Explains Policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X