Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പോഴും ദിലീപിന്റെ പേര് പറഞ്ഞില്ല, ദിലീപ് അറസ്റ്റിലായപ്പോള്‍ വനിതാ സംഘടനയുടെ പ്രതികരണം

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിനോട് വുമണ്‍ ഇന്‍ സിനിമ കലക്ടീവ് പ്രതികരിച്ചു

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായി. പലരും തങ്ങളുടെ പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിച്ചു കഴിഞ്ഞു. വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടിയ്ക്ക് ശക്തിയും ധൈര്യവും നല്‍കിയത് എന്ന സത്യത്തെ അപ്പോഴും മാറ്റി നിര്‍ത്താന്‍ കഴിയില്ല.

കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് മഞ്ജു വാര്യര്‍ അടക്കമുള്ള സ്ത്രീ സംഘടനയ്ക്ക് പറയാനുള്ളത് എന്നും ആരാധകര്‍ക്കറിയാനുണ്ട്. പക്ഷെ ആരെയും കുറ്റപ്പെടുത്താതെയും പഴി പറയാതെയുമാണ് സ്ത്രീ സംഘടന ഫേസ്ബുക്കില്‍ എത്തിയത്.

WCC

''ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്... പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്'' എന്ന് സ്ത്രീ സംഘടന ഫേസ്ബുക്കില്‍ എഴുതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+