കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും'; പിന്തുണച്ച് എംസി ജോസഫൈന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തെ പിന്തുണച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.

സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും. ഇത് സ്വാഭാവിക പ്രതികരണം ആണെന്നും എംസി ജോസഫൈന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. സൈബര്‍ നിയമത്തിലും പരിമിതികളുണ്ടെന്നും ഇത് മറികടക്കാന്‍ ഭേദഗതി വരുത്തണമെന്ന് ജോസഫൈന്‍ പറഞ്ഞു.

josephine

കഴിഞ്ഞ ദിവസമായിരുന്നു വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍ ദിയസന എന്നിവര്‍ ചേര്‍ന്ന് വിജയ് പി നായരെ കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തത്. ഇവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

'ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ജെട്ടി ധരിക്കാറില്ല, എന്തുകൊണ്ട്' എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോ ചെയ്തത്. ഇതിന് മുമ്പും ഇയാള്‍ ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.

പിന്നാലെ ഇയാള്‍ താമസിക്കുന്ന ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിന് സമീപത്തെ ലോഡ്ജില്‍ വെച്ച് ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇവര്‍ നേരിട്ടെത്തിയത്.

കേരളത്തില്‍ 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പേട്ടില്‍; 14 പ്രദേശങ്ങളെ ഒഴിവാക്കികേരളത്തില്‍ 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പേട്ടില്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

 'നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടി' ഭാഗ്യലക്ഷ്മിയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക 'നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടി' ഭാഗ്യലക്ഷ്മിയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

English summary
women commission chairperson MC Josephine support bhagyalakshmi in attack against youtuber
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X