കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂന്തുറയിലെ പ്രതിഷേധം; വനിത കമ്മീഷന്‍ ഇടപെടുന്നു; നടപടി വേണമെന്നാവശ്യം

Google Oneindia Malayalam News

ദില്ലി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൂന്തുറയില്‍ നടത്തിയ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷന്‍. വനിത ഡോക്ടര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

പൂന്തുറയിലെ പ്രതിഷേധം സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ടെന്നും നിലവിലെ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും വനിത കമ്മീഷന്‍ നിര്‍ദേശിച്ചു.

rekha

സൂപ്പര്‍സ്‌പെഡ് ഉണ്ടായ പൂന്തുറയില്‍ കഴിഞ്ഞ ദിവസമായിരുന്നു ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയതും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത്. പരിശോധനക്കായി എത്തിയ ആരോഗ്. പ്രവര്‍ത്തകരുടെ കാറിന്റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറക്കുകയും മാസ്‌ക് മാറ്റി ചുമക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായി. കൊവിഡ് പടരുന്നത് വ്യാജ പ്രചരണമാണ് എന്ന് കാട്ടിയായിരുന്നു നാട്ടുകാര്‍ രംഗത്തെത്തിയത്. ഭക്ഷണ സാധങ്ങള്‍ വാങ്ങാന്‍ പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ റോഡിലിറങ്ങി.

പൂന്തുറയില്‍ ഇതുവരെ 262 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂന്തുറയില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്. ഇവിടെ പ്രത്യേക കൊവിഡ് ചികിത്സാ ആശുപത്രി സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

ജനസാന്ദ്രത ഏറെ ഏറിയ പ്രദേശമാണ് പൂന്തുറക്കായി ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. 'ഭക്ഷണവും മരുന്നുമടക്കമുള്ള ദൈനംദിന ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ ഗതിയില്ലാത്ത ആയിരങ്ങളാണ് അവിടെ ഒറ്റപ്പെട്ടിരിക്കുന്നത്. മാരകരോഗ നിയന്ത്രണ വിലക്കുകളില്‍ കുടുങ്ങി ബുദ്ധിമുട്ടുന്നവരുടെ നേരെ വിരല്‍ ചൂണ്ടാതെ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; തിരുവനന്തപുരം സ്വദേശിനി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; തിരുവനന്തപുരം സ്വദേശിനി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം; കഴിഞ്ഞ 24 മണിക്കൂറിൽ 28000 കൊവിഡ് കേസുകള്‍, ഉയർന്ന പ്രതിദിന നിരക്ക്ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം; കഴിഞ്ഞ 24 മണിക്കൂറിൽ 28000 കൊവിഡ് കേസുകള്‍, ഉയർന്ന പ്രതിദിന നിരക്ക്

ഗുജറാത്തില്‍ കളി മാറ്റി രാഹുല്‍, ഹര്‍ദിക് പട്ടേല്‍ വര്‍ക്കിംഗ് പ്രസിഡന്റ്, പാട്ടീദാര്‍ ഗെയിം!!ഗുജറാത്തില്‍ കളി മാറ്റി രാഹുല്‍, ഹര്‍ദിക് പട്ടേല്‍ വര്‍ക്കിംഗ് പ്രസിഡന്റ്, പാട്ടീദാര്‍ ഗെയിം!!

English summary
Women Commission Contemned the Protest In Poonthura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X