കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഡി സതീശന്‍ എംഎല്‍എക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനെതിരെ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ യുവതിയെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നു. തന്നെയും കുടുംബത്തേയും വിഡി സതീശന്‍ എംഎല്‍എ അപമാനിച്ചുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതി നല്‍കിയത്.

വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആലുവ റൂറല്‍ പൊലിസ് സുപ്രണ്ടിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എംസി ജോസഫൈന്‍ പറഞ്ഞു.

vd satheeshan

നേരത്തെ വിഡി സതീശന്‍ എംഎല്‍എയുടേതെന്ന പേരില്‍ പ്രചരിക്കുന്ന അസഭ്യകമന്റ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വെരിഫൈഡ് പേജിലൂടെയായിരുന്നു അസഭ്യകമന്റുകള്‍. ഇതിനെതിരെ എംഎല്‍എ രംഗത്തെത്തിയിരുന്നു. പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് വിഡി സതീശന്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

പ്രചരിക്കുന്ന കമന്റുകള്‍ തന്റേതല്ലെന്നും സൈബര്‍ സഖാക്കളുടെ വ്യാജപ്രചാരണമാണെന്നുമാണ് വിഡി സതീശന്‍ എംഎല്‍എ അവകാശപ്പെടുന്നത്. ഞാന്‍ കമന്റ് ചെയ്തു എന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീന്‍ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങള്‍ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബര്‍ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ ഞാന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്; 21 പേർ വിദേശത്ത് നിന്ന് വന്നവർ! ആർക്കും രോഗമുക്തിയില്ല!സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്; 21 പേർ വിദേശത്ത് നിന്ന് വന്നവർ! ആർക്കും രോഗമുക്തിയില്ല!

മോഷണ സംഘത്തില്‍ 10 പേര്‍; വിദ്യാര്‍ഥികളും, ബൈക്ക് മോഷണം, കഞ്ചാവ്... കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മോഷണ സംഘത്തില്‍ 10 പേര്‍; വിദ്യാര്‍ഥികളും, ബൈക്ക് മോഷണം, കഞ്ചാവ്... കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കേരളം വിജയകരമായി നടപ്പിലാക്കിയ ആ പദ്ധതി മഹാരാഷ്ട്രയും പയറ്റുന്നു, ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചകേരളം വിജയകരമായി നടപ്പിലാക്കിയ ആ പദ്ധതി മഹാരാഷ്ട്രയും പയറ്റുന്നു, ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച

English summary
Women Commission Files Case Against VD Satheesan MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X