അങ്കമാലിയില്‍ പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിത കമ്മീഷന്
കൊച്ചി: അങ്കമാലിയില്‍ അച്ഛന് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിത കമ്മീഷന്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷിതത്വം പ്രശ്നമായതോടെയാണ് വനിത കമ്മീഷന് സംരക്ഷണം ഏറ്റെടുക്കുന്നത്.
ഇവരെ നേപ്പാളിലേക്ക് വിടുകയെന്നതാണ് ശാശ്വതമായ പരിഹാരം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനിത കമ്മീഷന് അധ്യക്ഷന്‍ എംസി ജോസഫൈന് പറഞ്ഞു. ജോസഫൈന് കുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്ശിക്കപശിക്കുകയും ഡോക്ടര്‍ സോജന് ഐപ്പുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

ഇക്കഴിഞ്ഞ 18 ാം തിയ്യതിയായിരുന്നു 15 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന് കാലില്‍ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. അച്ഛന് ഷൈജു തോമസ് റിമാന്‍ഡിലാണ്.
കുഞ്ഞ് കട്ടിലില്‍ നിന്ന് വീണെന്നാണ് കുടുംബം ആദ്യം അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയടിച്ചപ്പോള്‍ കൊണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. കുഞ്ഞിന്റെ തലച്ചോറിന് ചതവ് പറ്റിയിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. പെണ്‍കുഞ്ഞായത് കൊണ്ടാണ് അച്ഛന് കൊലപാതകത്തിന് ശ്രമിച്ചത്.
Recommended Video
അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത് വന്നിരുന്നു. സര്‍ജറി കഴിഞ്ഞ് മൂന്നാം ദിനമാണ് കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായത്. കെകാലുകളുടെ ചലനവും കണ്ണ് തുറക്കുന്നതിന്റെ തോതും മെച്ചപ്പെട്ടു. കണ്ണിന്റെ ശരമ്പിന്റെ പ്രവര്‍ത്തനവും ദഹന പ്രക്രിയയും ശരീരോഷ്മാവും സാധാരണ നിലയിലായി.
തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നും നാട്ടിലേക്ക്് പോകണമെന്നും കുഞ്ഞിന്റെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുഞ്ഞിനെ ഇയാള്‍ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വായില്‍ തുണി തിരുകി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പ്രതികരിച്ചു.
എന്നാല്‍ കുഞ്ഞ് ഉറക്കത്തില്‍ വീണതാണെന്നാണ് കരുതിയതെന്നും മകന് പെണ്‍കുഞ്ഞായതിനാല്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും ഷൈജുതോമസിന്റെ അമ്മ മേരി പ്രതികരിച്ചിരുന്നു. കുഞ്ഞിനെ ഉപദ്രവിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും അമ്മ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത മുറിയിലായിരുന്നു ഷൈജുവിന്റെ അമ്മ ഉണ്ടായിരുന്നത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications