കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ മത്സരിയ്ക്കുന്നത് മതവിരുദ്ധമാണെന്ന്- ഇതാ ഒരു യുവ പണ്ഡിതന്‍

Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീകള്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനെ കുറിച്ച് കാന്തപുരം പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നി വിഭാഗം എല്ലാ കാലത്തും സ്ത്രീകളുടെ കാര്യത്തില്‍ സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

ഇപ്പോഴിതാ സമസ്തയിലെ യുവ പണ്ഡിതനും സ്ത്രീകള്‍ മത്സരിയ്ക്കുന്നതിനെതിരെ രംഗത്തെത്തിയിരിയ്ക്കുന്നു. സിംസാറുല്‍ ഹഖ് ഹുദവിയാണിത്. സമസ്തയിലെ യുവ പണ്ഡിതനും പ്രാസംഗികനും ആണ് ഹുദവി.

Simsarul Haq Hudavi

മുസ്ലീം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത് മത വിരുദ്ധമാണെന്നാണ് ഹുദവി പ്രസംഗത്തില്‍ പറഞ്ഞത്. സ്ത്രീകളെ മത്സരിപ്പിയ്ക്കാന്‍ ഇറങ്ങുന്നവര്‍ പാര്‍ട്ടിയുടെ പേരില്‍ നിന്ന് മുസ്ലീം എന്ന വാക്ക് മാറ്റണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലീം ലീഗിനെതിരെ ആയിരുന്നു ഈ പരാമര്‍ശം.

സമസ്ത യുവ പണ്ഡിതന്റെ വാക്കുകളെ അതേപോലെ വിഴുങ്ങാന്‍ മുസ്ലീം സ്ത്രീ സംഘടനകള്‍ തയ്യാറായിട്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ വനിത വിദ്യാര്‍ത്ഥി സംഘടനായ ജിഐഒ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ലോകവും ഹുദവിയ്‌ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

English summary
Women contesting in election is anti Islam: Samastha Leader Simsarul Haq Hudavi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X