കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൗതുകം ലേശം കൂടിപ്പോയി'; സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്ത് വനിതാ പോലീസുകാർ, പിന്നാലെ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫി എടുത്ത് വനിതാ പോലീസുകാർ. ആറ് വനിതാ പോലീസുകാരാണ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ സ്വപ്നയ്ക്കൊപ്പം സെൽഫി പകർത്തിയത്. വനിതാ പോലീസുകാരിയുടെ ഫോണിലായിരുന്നു ഫോട്ടോ എടുത്തത്. അതേസമയം സംഭവം വിവാദമായതോടെ പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ താക്കീത് ചെയ്തു.ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.

അതിനിടെ സ്വപ്ന സുരേഷ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ 6 ദിവസവും ആശുപത്രി സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ ശേഖരിക്കാൻ എൻഐഎ തിരുമാനിച്ചു. ആറ് ദിവസത്തെ ചികിത്സ കഴിഞ്ഞെത്തിയ സ്വപ്ന വീണ്ടും നെഞ്ച് വേദനയെന്ന് പറഞ്ഞ് ചികിത്സ തേടിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് എൻഐഎയുടെ നിഗമനം.

 keralpolice-1600148

സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതെന്തിനാണെന്ന് എൻഐഎ എംഎൽഎയോട് ചോദിച്ചറിഞ്ഞു. അതേസമയം സ്വപ്നയെ പോലുള്ള പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കേസ് അട്ടിമറിക്കാനുള്ള സാധ്യത ഏറെയാണെന്നും ആശുപത്രിയിൽ മറ്റാരെങ്കിലും എത്തുന്നുണഅടോയെന്ന് നോക്കാനാണ് താൻ സന്ദർശിച്ചതെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം.

മന്ത്രി എസി മൊയ്തീന്‍ സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചെന്ന് നേരത്തേ അനിൽ അക്കര ആരോപിച്ചിരുന്നു.ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി ആശുപത്രിയിൽ എത്തിയെന്നായിരുന്നു മന്ത്രിയ്ക്കെതിരായ എംഎൽഎയുടെ ആോപണം. ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ എന്നിവരുടെ ഒത്താശയോടെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair

അതിനിടെ സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി നേരിട്ടോ അല്ലാതെയോ ജലീലിന് ബന്ധപ്പമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജലീലിനെ ചോദ്യം ചെയ്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണെന്നും ഇഡി പറഞ്ഞു. ജലീലിനെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ഇഡി അറിയിച്ചു. ഖുറാന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല.യുഎഇയില്‍ നിന്നും കൊണ്ടുവന്നത് ഖുറാന്‍ മാത്രമായിരുന്നുവെന്നും ഇഡി വ്യക്തമാക്കി.

മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ലമന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ല

'പാവങ്ങളുടെ നെഞ്ചത്ത് 'പാവങ്ങളുടെ നെഞ്ചത്ത് "നിയമം" നടപ്പിലാക്കൽ; റീടെയിൽ ചെയിനുകൾക്ക് വേണ്ടിയുള്ള ക്വട്ടേഷൻ'

അനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കുംഅനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും

English summary
Women cops took selfies with swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X