തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു, അനസ്തീഷ്യ നല്‍കിയതിൽ പിഴവ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ കാലിലെ കമ്പി നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. അനസ്തേഷ്യ നൽകിയതിലെ തകരാറാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വർക്കല ഇടവ കരിനിലക്കോട് വി.എസ് ഭവനിൽ ബിജോയിയുടെ ഭാര്യ ശോഭയാണ് (38)മരിച്ചത്.
ഒന്നരവർഷം റോഡപകടത്തിൽ കാലിന് ഒടിവ് സംഭവിച്ച ഇവർക്ക് അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് കമ്പിയിട്ടിരുന്നു. ഒരുവർഷം കഴിയുമ്പോൾ ഇത് നീക്കം ചെയ്യണമെന്ന് നിർദേശിച്ചതനുസരിച്ചാണ് ഇവർ ജനറൽ ആശുപത്രിയിലെത്തിയത്. ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിയ ശോഭ ഓ.പി ടിക്കറ്റെടുത്ത് പരിശോധനകൾക്ക് വിധേയയാകുകയും ചെയ്ത ശോഭയ്ക്ക് ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റിയ ശോഭയ്ക്ക് വൈകുന്നേരം മൂന്നുമണിയോടെ ശ്വാസം മുട്ടലനുഭവപ്പെട്ടു.

തുടർന്ന് ഐ.സിയൂണിറ്റിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റിയ ശോഭ പുലർച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളം കൂട്ടി. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തശേഷം ശോഭയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിൽ ഡ്രൈവറായ ബിജോയ് ഭാര്യയുടെ ശ്സ്ത്രക്രിയ്ക്കായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ട് മക്കളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications