Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം; കുടുംബശ്രീ ജീവനക്കാർക്ക് ആശ്വാസ വാർത്ത

തിരുവനന്തപുരം: കുടുംബശ്രീ‍ മിഷനിലെ വനിതാ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ​ഗ​വേണിം​ഗ് ബോഡ് യോ​ഗത്തിൽ തീരുമാനമായതായി മന്ത്രി അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കൊണ്ടാണ് കുടുംബശ്രീ ​ഗവേണിം​ഗ് ബോഡി ഇത്തരമൊരു തീരുമാനം എടുത്തത് എന്ന് മന്ത്രി അറിയിച്ചു.

ന​ഗരമേഖലയിൽ വിവധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ക്വിക് സർവ് പദ്ധതിയുടെ ഉദ്ഘാടനവും രചന സമാപനം, അയൽക്കൂട്ട, എ ഡി എസ് സി ഡി എസ് തലങ്ങളിൽ പ്രവർത്തനം തുടങ്ങുന്ന ജൻഡർ പോയിന്റ് പേഴ്സൺ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

work from home

കേരളത്തിലെ സാമൂഹ്യ മണ്ഡലത്തിൽ സ്ത്രീസുരക്ഷയും ലിം​ഗപദവി തുല്യതയും ഉറപ്പ് വരുത്തുന്നതിന് കുടുംബശ്രീ പ്രവർത്തനങ്ങൾ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്റെ തലവരമാറ്റിയത് പോലെ സാമൂഹ്യ ജീവിതത്തിന്റെ വിധി വാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെമ്മ് മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്.

കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്ത് പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീ ശാക്തീകരണ രം​ഗത്ത് ശ്രദ്ധേയമായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് ഒപ്പം സ്ത്രീ സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.

പലതിന്റെയും പേരിൽ മാറ്റി നിർത്തപ്പെടുന്ന സാഹചര്യം നിലനിൽക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉൾച്ചേർത്ത് കൊണ്ട് മുന്നോട്ട്d പോവുന്ന പ്രവർത്തനമാണ് കുടംബശ്രീയുടേത്. ആ​ഗോള തലത്തിൽ ശ്രദ്ധനേടിയ മികച്ച പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീ ശാക്തീകരണ വഴികളിൽ ദീർഘ ദൂരം പിന്നിടാൻ കുടുംബശ്രീക്ക് ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ക്വിക്ക് സെർവ് ടീമിനുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ലോ​ഗോ പ്രകാശനവും നിർവഹിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+