രാജമാണിക്യത്തിനെതിരെ ഗുരുതര ആരോപണവുമായി യുവ സംരംഭക; വിവാദം അനാവശ്യമെന്ന് വിശദീകരണം...
കൊച്ചി: അൻപോട് കൊച്ചിയുടെ കളക്ഷൻ പോയിന്റിൽ നിരസിച്ച ദുരിതാശ്വാസ വസ്തുക്കൾ സ്വന്തം നിലയിൽ ക്യാമ്പുകളിലെത്തിക്കാൻ ശ്രമിച്ചതിന് തന്നോട് ദുരിതാശ്വാസ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം അടക്കമുള്ളവർ പ്രതികാരം ചെയ്യുകയാണെന്ന ആരോപണവുമായി യുവസംരംഭക.
കൊച്ചി എം ജി റോഡിലെ പപ്പടവട എന്ന ഭക്ഷണ ശാലയുടെ ഉടമയായ മിനു പോളിനാണ് ഫേസ്ബുക്ക് ലൈവിലെത്തി ആരോപണങ്ങൾ ഉന്നയിച്ചത്. അൻപോട് കൊച്ചിക്കെതിരെയും രാജമാണിക്യത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന വിശദീകരണവുമായി അന്‍പോട് കൊച്ചി പ്രവര്‍ത്തകർ രംഗത്തെത്തിയിട്ടുണ്ട്. മിനു പോൾ ഉയര്‍ത്തിയ ആരോപണങ്ങൾ ഇങ്ങനെയാണ്..

അൻപോട് കൊച്ചിയിൽ
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളും വാങ്ങിയാണ് അൻപോട് കൊച്ചിയുടെ റീജിയണൽ സ്പോർട്സ് ക്ലബ്ബിലെ കളക്ഷൻ പോയിന്റിലെത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ ഇനി സാധനങ്ങൾ വേണ്ട ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് തിരിച്ചയക്കുകയാണ്. നൂറുകണക്കിനാളുകളാണ് സാധനങ്ങളുമായി പുറത്ത് കാത്ത് നിന്നിരുന്നത്. ഇതോടെയാണ് സ്വന്തം നിലയിൽ സാധനങ്ങൾ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. താൻ അതിന് മുൻപന്തിയിൽ നിന്നതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന് മിനു ഫേസ്ബുക്ക് ലൈവിൽ പറയുന്നു.

സാധനങ്ങൾ വേണ്ട
അൻപോട് കൊച്ചി നിരസിച്ച 250 വണ്ടിയോളം സാധനങ്ങളാണ് സ്വന്തം നിലയിൽ ശേഖരിച്ച് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. ഇതിന് പിന്നാലെ രാജമാണിക്യം ഐഎഎസ് ലൈവിലെത്തി കൊച്ചിയിലെ അംഗീകൃത കളക്ഷൻ പോയിന്റ് അൻപോട് കൊച്ചിയുടേത് മാത്രമാണെന്ന് പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ വിശന്ന് കരയുമ്പോൾ സാധനങ്ങൾ നിരസിക്കാൻ അൻപോട് കൊച്ചിക്ക് ആരാണ് അധികാരം നൽകിയത്. മണിക്കൂറുകൾ കാത്ത് നിന്നിട്ടാണ് അൻപോട് കൊച്ചിയിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവർ സാധനങ്ങൾ വാങ്ങിയിരുന്നതെന്നും രേഖകൾ ചോദിച്ചിരുന്നുവെന്നും മിനു ആരോപിക്കുന്നു.

പ്രതികാരം
ഇരുപതാം തീയതി തന്റെ കട തുറന്നപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വന്ന് നിസാരകാരണം പറഞ്ഞ് കട പൂട്ടാണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഒരു ലക്ഷം രൂപ പിഴയീടാക്കാൻ ആവശ്യപ്പെട്ടു. ഹോട്ടലിന് പുറത്ത് ചെളി കിടപ്പുണ്ടെന്ന് വരെയായിരുന്നു ആരോപണം. കേരളം മഹാപ്രളയത്തിലായപ്പോൾ തന്റെ ഭക്ഷണ ശാലയിൽ റെയ്ഡ് നടത്തിയതിൽ നിന്നും വ്യക്തമാണ് ഇത് പകപോക്കൽ തന്നെയാണെന്ന്. രാജമാണിക്യം തന്റെ കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രളയക്കെടുതിയിലും തന്നോട് പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് മിനു ആരോപിക്കുന്നത്.
ഫേസ് ബുക്ക് ലൈവ്
മിനു പൗളിന്റെ ഫേസ്ബുക്ക് ലൈവ് കാണാം

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications