ശബരിമലയില്‍ സ്ത്രീകളേയും പ്രവേശിപ്പിക്കണം: എംജിഎസ് നാരായണന്‍
കോഴിക്കോട്: ശബരിമലയില്‍ പോകാന്‍ ആഗ്രഹമുള്ള സ്ത്രീകളെയെല്ലാം ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ എംജിഎസ് നാരായണന്‍. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം വിലക്കുന്ന വാദങ്ങള്‍ക്ക് മതപരമായി യാതൊരടിസ്ഥാനവുമില്ല. വിശ്വസിക്കാന്‍ പുരുഷനെന്നത് പോലെ സ്ത്രീക്കും അവകാശമുണ്ടെന്നും എംജിഎസ് നാരായണന്‍ വ്യക്തമാക്കി.

ബ്രഹ്മചാരിയായതിനാല്‍ അയ്യപ്പന് സ്ത്രീകളെ ഇഷ്ടമല്ലെന്ന വാദം ബാലിശമാണ്. തമിഴ്‌നാട്ടിലെ ഗ്രാമരക്ഷകനായ അയ്യനാരുടെ മലയാളി രൂപമാണ് അയ്യപ്പെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ വിലക്കണമെന്ന് ഒരു മതഗ്രസ്ഥത്തിലും പറഞ്ഞിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ബാലിശമായ വാദങ്ങല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications