കെഎംസിടി മെഡിക്കല്‍ കോളെജില്‍ സീവേജ് ടാങ്കില്‍ വീണ സ്ത്രീയെ അഗ്നിശമനസേന രക്ഷപ്പെടുത്തി
മുക്കം: മണാശേരി കെഎംസിടി മെഡിക്കല്‍ കോളെജില്‍ മലിനജലം ഒഴുക്കിവിടുന്ന ടാങ്കില്‍ അകപ്പെട്ട സ്ത്രീയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കോളേജ് ക്യാംപസിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൂര്‍ജഹാനെ (55) ആണ് കുളിമുറിയുടെയും അടുക്കളയിലെയും മലിനജലം ഒഴുക്കിവിടുന്ന സീവേജ് ടാങ്കില്‍നിന്ന് രക്ഷപ്പെടുത്തിയത്. 20 അടി താഴ്ചയുള്ളതായിരുന്നു കുഴി.

കോളെജിലെ പിജി ഹോസ്റ്റലില്‍നിന്നുള്ള മലിനജലം എത്തുന്ന ടാങ്കാണ് ഇത്. കുഴിയുടെ മൂടി അടയ്ക്കാത്തതിനാല്‍ നൂര്‍ജഹാന്‍ അബദ്ധത്തില്‍ ഇതിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കോളെജിലെ ഒരു ജീവനക്കാരന്‍ ഇതു കണ്ടതാണ് രക്ഷയായത്. രണ്ടടിയിലധികം വെള്ളമുള്ള ടാങ്കില്‍ സ്ത്രീ അരികില്‍ പിടിച്ചുനിന്നു. മുക്കത്തുനിന്ന് സ്റ്റേഷന്‍ ഓഫിസര്‍ കെപി ജയപ്രകാശിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന എത്തുകയും നൂര്‍ജഹാന് കയറാന്‍ കോണി ഇറക്കി പുറത്തെത്തിക്കുകയുമായിരുന്നു.












Click it and Unblock the Notifications