ആറാട്ടുപുഴയിൽ വീടിനുള്ളിലെ വെള്ളക്കെട്ടിൽ വീണ് വൃദ്ധ മരിച്ചു; ബന്ധുക്കളും കുടുങ്ങിക്കിടക്കുന്നു
ആറന്മുള: ആറാട്ടുപുഴയിൽ വീടിനുള്ളിൽ കെട്ടിനിന്ന വെള്ളത്തിൽ വീണ് വൃദ്ധ മരിച്ചു. ആറാട്ടുപുഴ ആശിർവാദ് വീട്ടിൽ അമ്മിണിയമ്മയാണ് മരിച്ചത്. ഒന്നാം നിലയിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ടാം നിലയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
അമ്മിണിയമ്മയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വീടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹവും പുറത്തെത്തിക്കാനാകാത്ത സാഹചര്യമാണ്. നിരവധിയാളുകളാണ് വീടിന്റെ ടെറസിലും രണ്ടാം നിലയിലുമായി കുടുങ്ങിക്കിടക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേവിയുടെ ബോട്ടുകൾക്ക് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. ശക്തമായ ഒഴുക്കും പ്രതികൂലമായ കാലാവസ്ഥയുമാണ് കാരണം. മിക്ക വീടുകൾക്കും ഫൈബർ റൂഫിംഗ് ഉള്ളതിനാൽ എയർ ലിഫ്റ്റിംഗിനും തടസം നേരിടുന്നുണ്ട്.












Click it and Unblock the Notifications