പെരുമ്പാവൂരില്‍ സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; അസം സ്വദേശി പിടിയില്‍
Recommended Video
എറണാകുളും: പെരുമ്പാവൂരില്‍ സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുറുപ്പുപടി സ്വദേശിയായ ദീപ (40) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബുധനാഴ്ചച രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാകും കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്‍റെ ആദ്യ നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ദീപയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പിന്നാലെയാണ് അസം സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ദീപയും ഉമര്‍ അലിയും ഒന്നിച്ച് സ്കൂളിന്‍റ സമീപത്തുള്ള ഹോട്ടലിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെത്തി. തൂമ്പ കൊണ്ട് ശരീരം വെട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications