കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ അനാശാസ്യത്തിന് സിനിമാ നടികള്‍; ഇപ്പോള്‍ വിദ്യാസമ്പന്നരും!! ആഴ്ചയില്‍ 15 പേര്‍, എട്ടുലക്ഷം

കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തൃശൂര്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: ഗള്‍ഫിലേക്ക് അടിക്കടി പോകുന്ന സ്ത്രീകളെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? എന്തിനാണ് ഇവര്‍ പോകുന്നത്. ആരാണ് ഇവരെ കൊണ്ടുപോകുന്നത്. ദരിദ്രരായ കുടുംബങ്ങളിലുള്ളവരാണ് പോകുന്നതെങ്കില്‍ ഈ ചോദ്യങ്ങള്‍ ഉയരും. എന്നാല്‍ വിദ്യാസമ്പന്നരും വന്‍കിടക്കാരുമാണെങ്കില്‍ ആര് ചോദിക്കും.

ഈ യാത്ര ഗള്‍ഫില്‍ അനാശാസ്യത്തിനാണെന്ന് ഇതുവരെ ആരും അറിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള വന്‍ സംഘമാണ് ഗള്‍ഫില്‍ ഇത്തരം അനാശാസ്യത്തിന് കളമൊരുക്കുന്നത്. ആറില്‍ അഞ്ച് ജിസിസി രാജ്യങ്ങളിലും സമാനമായ രീതിയില്‍ അനാശാസ്യത്തിന് കേരളത്തില്‍ നിന്നടക്കം സ്ത്രീകളെ കൊണ്ടുപോകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ചതിയില്‍ അകപ്പെട്ടവര്‍

ചതിയില്‍ അകപ്പെട്ടവര്‍

കുറച്ചുകാലം മുമ്പ് ഇത്തരം അനാശാസ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതുവഴി ചതിയില്‍ അകപ്പെട്ട എത്രയോ സ്ത്രീകളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വന്തം താല്‍പ്പര്യത്തോടയാണ് യാത്ര.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

ദക്ഷിണേന്ത്യയിലെ തിരക്കുകുറഞ്ഞ വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നത്. സംഭവത്തെ കുറിച്ച് സൂചന ലഭിച്ച കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

 വിദ്യാസമ്പന്നരായ സ്ത്രീകളും

വിദ്യാസമ്പന്നരായ സ്ത്രീകളും

സിനിമാ മേഖലയില്‍ എത്തുന്ന താഴ്ന്ന ഗ്രേഡിലുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ ആദ്യകാലത്ത് കബളിപ്പിക്കപ്പെട്ടിരുന്നത്. ഇന്ന് കാലം മാറി. വിദ്യാസമ്പന്നരായ സ്ത്രീകളും മുന്നിലാണ്.

ആഴ്ചയില്‍ 15 സ്ത്രീകള്‍

ആഴ്ചയില്‍ 15 സ്ത്രീകള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഇത്തരത്തില്‍ ആഴ്ചയില്‍ 15 സ്ത്രീകളെയാണ് കടത്തുന്നത്. എല്ലാവരും പോകുന്നത് സന്ദര്‍ശക വിസയില്‍.

എട്ടു ലക്ഷം രൂപ കിട്ടും

എട്ടു ലക്ഷം രൂപ കിട്ടും

ഒരാളെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഗള്‍ഫിലെത്തിച്ചാല്‍ എട്ടു ലക്ഷം രൂപ കിട്ടുമത്രെ. ഇതിന് വേണ്ടി വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഹൈദരാബാദിലും പ്രത്യേക സംഘം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

ദുബായ് കേന്ദ്രമായി

ദുബായ് കേന്ദ്രമായി

ദുബായ് കേന്ദ്രമായാണ് ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ സൗദിയിലേക്ക് ഇത്തരം സംഘങ്ങള്‍ക്ക് കടക്കാനായിട്ടുമില്ല. ബാക്കി എല്ലാ ജിസിസിയിലും ശൃംഖലയുണ്ടത്രെ.

ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം

യാത്രക്കിടെ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. വീട്ടുജോലിക്ക് എന്ന പേരിലാണ് മുമ്പ് ഇത്തരത്തില്‍ സ്ത്രീകളെ കൊണ്ടുപോയിരുന്നത്.

എല്ലാം പണത്തിനു വേണ്ടി

എല്ലാം പണത്തിനു വേണ്ടി

എന്നാല്‍ ഇപ്പോള്‍ ബോധപൂര്‍വം തന്നെയാണ് പലരും പോകുന്നത്. പണം എന്ന മോഹമാണ് അനാശാസ്യത്തിന് നിര്‍ബന്ധിക്കപ്പെടുന്നത്. വീട്ടുജോലിക്ക് പോകുന്നവരെ 'ചവിട്ടിക്കയറ്റുന്നു'വെന്ന് രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.

 ചവിട്ടിക്കയറ്റ് രീതി കുറഞ്ഞിട്ടില്ല

ചവിട്ടിക്കയറ്റ് രീതി കുറഞ്ഞിട്ടില്ല

തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ വന്‍ അഴിച്ചുപണി വന്നത്. സുരക്ഷാ ചുമതല വ്യാവസായിക സുരക്ഷാ സേനയ്ക്ക് കൈമാറുകയും ചെയ്തു. എന്നിട്ടും ഈ ചവിട്ടിക്കയറ്റ് രീതി കുറഞ്ഞിട്ടില്ല.

കേരളത്തിലെ കേന്ദ്രങ്ങള്‍

കേരളത്തിലെ കേന്ദ്രങ്ങള്‍

കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തൃശൂര്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരുമാസം മതി

ഒരുമാസം മതി

ഒരുമാസത്തേക്കുള്ള വിസിറ്റിങ് വിസയിലാണ് ഇപ്പോള്‍ അനാശാസ്യത്തിന് പോകുന്നവരെ കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തില്‍ അഭ്യസ്ത വിദ്യരായ യുവതികളും ഉണ്ടെന്ന അറിഞ്ഞതോടെ അന്വേഷണ ഏജന്‍സികളും ഞെട്ടിയിരിക്കുകയാണ്.

പരാതിയില്ല, ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക

പരാതിയില്ല, ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക

അധിക പേരും ബോധപൂര്‍വം പോകുന്നതിനാലാണ് പരാതികള്‍ ഉയരാത്തത്. മറ്റു ചിലര്‍ മാനഹാനി ഭയന്നും പുറത്തുപറയുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

English summary
Women going to Gulf; for what? probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X