ആത്മാഭിമാനമുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കും;സ്ത്രീ വിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം; വീണ്ടും സ്ത്രീ വിരുദ്ധ പരമാർശവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെയാണ് മുല്ലപ്പള്ളിയുടെ വിവാദ പരാമർശം. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു പരാമര്‍ശം.

ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ നമ്മുക്ക് മനസിലാക്കാം. എന്നാൽ ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കും. അല്ലേങ്കിൽ ഒരിക്കൽ പോലും അത് ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യമാണ് നമ്മുക്ക് മുന്നിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിക്കുന്ന സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ രംഗത്ത് വരാമെന്ന് വിചാരിക്കണ്ട.അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Recommended Video

അതേസമയം മുല്ലപ്പള്ളിയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തി. മുല്ലപ്പള്ളിയുടേത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലാത്ത പ്രതികരമാണെന്ന് ഷാനി മോൾ ഉസ്മാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളിലുള്ളതാണ് പുറത്തുവന്നതെന്നായിരുന്നു മന്ത്രി കെകെ ശൈലജ പ്രതികരിച്ചത്. അതേസമയം പരാമർശം വിവാദമായതോടെ പരിപാടിക്കിടയിൽ തന്നെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ു.
പറഞ്ഞ കാര്യങ്ങൾ സ്ത്രീ വിരുദ്ധമെങ്കിൽ നിര്‍വ്യാജ്യം ഖേദമറിയിക്കുന്നു എന്ന് മുല്ലപ്പള്ളി പറഞ്ഞു.ആര്‍ക്കെങ്കിലും എതിരായിട്ടുള്ള പരാമര്‍ശമല്ല ഇത്. മറ്റുള്ള വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്.പതനത്തിന്റെ ആഴം തെളിയിക്കാനാണ് അത്തരത്തിൽ പറഞ്ഞതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.












Click it and Unblock the Notifications