ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകന് വിവരങ്ങള്‍ നല്കി, കാത്തു നിന്നത് ക്വട്ടേഷന്‍ സംഘം
തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്കിയ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശി സുജാത, ഇവരുടെ സുഹൃത്തായ കാമുകന് സുരേഷ് ബാബു എന്നിവര്‍ക്ക് പുറമെ 4 ക്വട്ടേഷന്‍ സംഘാഗളേയും പോലീസ് പിടികൂടി.
തന്റെ ഭര്‍ത്താവായ കൃഷ്ണകുമാറിനെ വധിക്കാനായിരുന്നു സുജാത നാലംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ കൃഷ്ണകുമാര്‍ ഇപ്പോള്‍ ചികിത്സയിലാണ്. അപകത്തെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ സംശയങ്ങളാണ് പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കഴിഞ്ഞ തിങ്കളാഴ്ച്ച
കഴിഞ്ഞ തിങ്കളാഴ്ച്ച വെളുപ്പിന് അഞ്ചരയ്ക്കാണ് കൃഷ്ണകുമാറിനെ കാറിടിക്കുന്നത്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാര്‍ വയനാട്ടില്ലേക്ക് പുറപ്പെടാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.

കൃഷ്ണകുമാറിന് നേരെ തിരിഞ്ഞ്
വഴിയരികിലൂടെ നടന്നു പോവുമ്പോള്‍ തൊട്ടുമുമ്പില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നത് കൃഷ്ണകുമാര്‍ കണ്ടിരുന്നു. പിന്നെ ഈ കാര്‍ കൃഷ്ണകുമാറിന് നേരെ തിരിഞ്ഞ് അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

സംശയങ്ങല്‍
അപകടത്തില്‍ കൃഷ്ണകുമാറിന്റെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ആ കാര്‍ തനിക്കെതിരെ എന്തിന് തിരിച്ചു? റോഡിന്റെ നടുവിലൂടെ പോയ കാര്‍ തന്നെ മനപ്പൂര്‍വ്വം ഇടിക്കുകയായിരുന്നില്ലെ തുടങ്ങിയ സംശയങ്ങല്‍ കൃഷ്ണകുമാറിന് ആദ്യമേ തോന്നിയിരുന്നു.

ഭാര്യയോട് പറഞ്ഞെങ്കിലും
ഈ കാര്യങ്ങല്‍ ഭാര്യയോട് പറഞ്ഞെങ്കിലും പോലീസില്‍ പരാതി നല്‍കേണ്ടതില്ല എന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. ഇടയ്ക്കിടെ ഭാര്യ ഇതാവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഭാര്യയും ബസ് ഡ്രൈവറായ സുരേഷ് ബാബുവും തമ്മിലുള്ള ബന്ധം അറിയാമായിരുന്ന കൃഷ്ണകുമാറിന് ഇതോടെ കാര്യങ്ങളില്‍ എന്തോ പന്തികേട് തോന്നി.

വിയ്യുര്‍ എസ്ഐ
തുടര്‍ന്ന് അപകടം നടന്ന റോഡില്‍ പ്രഭാത സവാരിക്ക് പോകുന്ന ചിലരുടെ സഹായത്തോടെ തന്നെ ഇടിച്ച വണ്ടിയുടെ നമ്പര്‍ സംഘടിപ്പിച്ച കൃഷ്ണകുമാര്‍ തന്റെ സംശയങ്ങളും അപകടം നടന്ന രീതിയും വിയ്യുര്‍ എസ്ഐയെ വിളിച്ച് അറിയിച്ചു.

പോലീസിന്റെ അന്വേഷണത്തില്‍
പോലീസിന്റെ അന്വേഷണത്തില്‍ വണ്ടി വാടകയ്ക്ക് കൊടുത്തതാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടനേയും സുഹൃത്തുക്കളായ ഷറഫുദ്ദീന്, മുഹമ്മദലി, ശരത് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

കൃഷ്ണകുമാറിനെ വധിക്കാന്‍
കൃഷ്ണകുമാറിനെ വധിക്കാന്‍ മിണാലൂര്‍ സ്വദേശിയായ സുരേഷ് ബാബുവാണ് തനിക്ക് 4 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഓമനക്കുട്ടന് സമ്മതിക്കുകയായിരുന്നു.

വിവരങ്ങളും അടയാളങ്ങളും
വധിക്കേണ്ട ആളുടെ വിവരങ്ങളും അടയാളങ്ങളും സുരേഷ് ബാബു സംഘത്തിന് കൈമാറി. തിങ്കളാഴ്ച്ച വെളുപ്പിന് കൃഷ്ണകുമാര്‍ പുറത്തുപോവുമെന്ന് ഭാര്യ സുജാത വിവരം നല്കിയതിനാല് അന്ന് കൊലപാതകം നടപ്പിലാക്കാനായിരുന്നു പദ്ധതി.

ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍
തിങ്കളാഴ്ച്ച വെളുപ്പിന് നാലരയോടെ ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യയാണ് കാമുകനെ വിളിച്ച് വിവരങ്ങള്‍ കൈമാറിയത്. കാമുകന് വിവരങ്ങള്‍ അതത് സമയം ക്വട്ടേഷന്‍ സംഘാഗങ്ങള്‍ക്കും നല്‍കിയിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ കൃഷ്ണകുമാറിനെ സംഘം കാറിടിപ്പിച്ചെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഇത്രയും സ്നേഹിച്ചിട്ടും
പോലീസ് അന്വേഷണത്തില്‍ ക്വട്ടേഷന്‍ തെളിഞ്ഞതോടെ സുജാതയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനില്‍ വെച്ച് സുജാത ഭര്‍ത്താവിനോട് 'ചേട്ടാ തെറ്റു പറ്റിപോയി ക്ഷമിക്കണം' എന്ന് അപേക്ഷിച്ചെങ്കിലും ' നിന്നെ ഇത്രയും സ്നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞല്ലേ' എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

ഒന്നിച്ചു ജീവിക്കാന്‍
ഇതു കണ്ടുനിന്ന പോലീസുകാരുടെയും മറ്റുള്ളവരുടേയും കണ്ണുനിറഞ്ഞു. ഭര്‍ത്താവ് വയനാട്ടില്‍ പോകുന്ന ദിവസങ്ങളില്‍ മക്കളെ സ്വാകര്യ ബസ്സിലാണ് സുജാത സ്കൂളില്‍ കൊണ്ടുവിടാറുള്ളത്. ആ ബസ്സിലെ ഡ്രൈവറായ സുരേഷ് ബാബുവുമായി സുജാത അടുപ്പത്തിലാവുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഒന്നിച്ചു ജീവിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications