കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറം എസ്ഐയുടെ പരാക്രമം; അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി; സ്ത്രീയെ പരിക്കേല്പിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കുറ്റിപ്പുറം എസ്ഐയുടെ പരാക്രമത്തില്‍ വീട്ടമ്മക്ക് ഗുരുതര പരുക്ക്. വീടിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കുമ്പോള്‍ തെറിച്ചുവീണ വീട്ടമ്മ ആശുപത്രിയില്‍. ഭീതി വിതച്ചാണ് അര്‍ദ്ധരാത്രിയില്‍ കുറ്റിപ്പുറം എസ്ഐയുടെ പരാക്രമം ഉണ്ടായത്. വാതില്‍ ചവിട്ടിത്തകര്‍ക്കുമ്പോള്‍ തെറിച്ചുവീണ വീട്ടമ്മയെ പരുക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!

നടുവട്ടം തെക്കെ നാഗപറമ്പില്‍ പാറക്കല്‍ വീട്ടില്‍ ലീല (45)യെ ആണ് തലക്ക് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .ഇന്നലെ പുലര്‍ച്ചെ 12.20നാണ് സംഭവം.മാണിയങ്കാട് ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട കൊടി വരവിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്നുള്ള പരാതിയിലെ കേസന്വേഷണത്തിന്റെ ഭാഗമായിരുന്നു പോലീസ് അക്രമം .കോണ്‍ട്രാക്ട് ജോലിക്കാരനായ ഭര്‍ത്താവ് വേലായുധന്‍ എറണാകുളത്താണ്.

 parukk

വയറിംങ്ങ് ജോലിക്കാരനായ ധനീഷും ലീലയുമാണ് വീട്ടില്‍ താമസം. അര്‍ദ്ധരാത്രിയില്‍ വാതിലില്‍ ചവിട്ടുന്ന ശബ്ദം കേട്ടുണര്‍ന്ന ലീല വാതിലിന്റെ സാക്ഷ നീക്കിയതും എസ്.ഐ.വാതിലി ല്‍ ചവിട്ടിയ ഉടനെ വാതില്‍ പാളി തട്ടി തെറിച്ചു വീഴുകയായിരുന്നു. ഭിത്തിയില്‍ തലയിടിച്ച് ലീല തളര്‍ന്നുവീണു. പോലീസുകാരുടെ ആക്രോശം കേട്ട് ഓടി വന്ന മകന്‍ ധ നീ ഷിനെ പോലീസ് പിടിച്ചു കൊണ്ടു പോയി. നാട്ടുകാരാണ് ലീലയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.തലക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ഇടക്കിടെ തലകറക്കം അനുഭവിക്കുന്ന ലീല നടുക്കത്തില്‍ നിന്നും ഇനിയും മോചിച്ചിട്ടില്ല.

പോലീസുകാര്‍ വീട്ടില്‍ വന്നത് ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങളുമായിട്ടായിരുന്നുവെന്ന് ലീല പറഞ്ഞു.നേരത്തെ ആയുധങ്ങള്‍ സംഘടിപ്പിച്ച ശേഷം ആളുകളെ കണ്ടെത്തി പ്രതിയാക്കുകയാണ് എസ്. ഐ. ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ധനീഷ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും ഇരുമ്പു പൈപ്പുകള്‍ ഇയാളുടെ വീട്ടില്‍ നിന്നു കണ്ടെടുത്തതാണെന്നു പറഞ്ഞ് വീടുകയറി യുള്ള അക്രമത്തെ നിസ്സാരവല്‍ക്കരിക്കാനും പോലീസ് ശ്രമിച്ചു.

നിരപരാധിയായ മകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ലീലയും ചോദിക്കുന്നു.മാണിയങ്കാട് ക്ഷേത്രത്തിലേക്ക് തെക്കെ നാഗ പറമ്പില്‍ നിന്നുള്ള കൊടി വരവില്‍ ധ നീഷും ഉണ്ടായിരുന്നു.രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള മേഖലയാണ് നാഗ പറമ്പ് നടുവട്ടം പ്രദേശങ്ങള്‍.

കൊടി വരവ് സിപിഎം ശക്തികേന്ദ്രത്തിലെത്തിയപ്പോള്‍ സി.പി.എമ്മുകാര്‍ കളിയാക്കി.തുടര്‍ന്ന് വാഗ്വാദവും ഉന്തും തള്ളുമുണ്ടായി.രംഗം ശാന്തമായെങ്കിലും കൊടി വരവു നടത്തിയവര്‍ക്കെതിരെ എസ്ഐ കേസെടുത്ത് പ്രശ്‌നം പര്‍വ്വതീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.അര്‍ദ്ധരാത്രിയില്‍ വീടുകയറി അക്രമിച്ച് വീട്ടമ്മക്ക് പരുക്കേല്‍ക്കാനിടയാക്കിയ സംഭവത്തില്‍ എസ്ഐക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹതതനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹത

സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ..സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ..

English summary
women hospitalized due to sub inspector attack on midnight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X