കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അുമഅ നമസ്‌ക്കാരത്തിന് വനിതയുടെ നേതൃത്വം, ചേകന്നൂര്‍ മൗലവിയുടെ ആദര്‍ശത്തിനെതിരെ മുസ്ലിംമത പണ്ഡിതര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു വനിത നേതൃത്വം നല്‍കിയതിനെതിരെ മുസ്ലിംമത പണ്ഡിതര്‍ രംഗത്ത്. യാതൊരു കാരണവശാലും ഇത്തരം ദുരാചാരങ്ങള്‍ വെച്ചുപൊറിപ്പിക്കാനാവില്ലെന്നാണ് കേരളത്തിലെ പ്രമുഖ മുസ്ലിംമത പണ്ഡിതരുടെ പക്ഷം. ഇത് ചേകന്നൂര്‍ മൗലവിയുടെ ആദര്‍ശമാണെന്നും ഈ ദുരാചാരം മലപ്പുറത്തുതന്നെ നടത്തിയതും തെറ്റാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.

സൗദി കോടീശ്വരന്റെ ആസ്തിയില്‍ കണ്ണ്; എല്ലാം പാളി, തകര്‍ന്നടിഞ്ഞ സാമ്രാജ്യത്തില്‍ ബിന്‍ തലാല്‍ വീണ്ടുംസൗദി കോടീശ്വരന്റെ ആസ്തിയില്‍ കണ്ണ്; എല്ലാം പാളി, തകര്‍ന്നടിഞ്ഞ സാമ്രാജ്യത്തില്‍ ബിന്‍ തലാല്‍ വീണ്ടും

ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജാമിദയാണ് സമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസിലായിരുന്നു നമസ്‌കാരം.
നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നതു സാധാരണ മത പണ്ഡിതന്മാരാണ്. എന്നാല്‍ ഇത്തരമൊരു നിര്‍ബന്ധം ഖുര്‍ആനില്‍ ഇല്ലെന്നും പൗരോഹിത്യത്തിനെതിരായ നിലപാടിന്റെ ഭാഗമായാണ് ജുമഅ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയതെന്നും ജാമിദ വ്യക്തമാക്കി.

muslimwomenjuma

വണ്ടൂരില്‍ വെള്ളിയാഴ്ച നടന്ന ജുമഅ നമസ്‌കാരം.

ഇത്തരത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ നവോഥാന മുസ്ലിം വനിത നേതാവായിരുന്ന ആമിന വദൂദ് ആണ് ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം നല്‍കിയ വനിത. ഈ മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ചേകന്നൂര്‍ മൗലവിയുടെ ആദര്‍ശം പിന്തുടരുന്ന ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം. വിഷയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ മുസ്്‌ലിം പണ്ഡിതര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വനിതകള്‍ക്ക് ഖുത്ബ നടത്താനോ ഇമാം നില്‍ക്കാനോ ഇസ്്‌ലാമില്‍ അനുവാദമില്ലെന്നാണ് പണ്ഡിതര്‍ വ്യക്തമാക്കുന്നത്. ഇസ്്‌ലാം വിരുദ്ധയാണെന്ന് ആരോപിച്ച് ജാമിദയ്‌ക്കെതിരേ വധഭീഷണിയുയര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Women imam for Friday prayers bang controversy. the women who gave lead for friday prayers in malapuram was in controversies .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X