Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് അപേക്ഷിച്ച് തുടങ്ങാം, പ്രതിമാസം 1000 രൂപ സ്ത്രീകളുടെ കയ്യിലേക്ക്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപെട്ടിട്ടില്ലാത്ത, 35നും 60നും ഇടയിൽ പ്രായമുള്ള, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വീട്ടിനകത്തുള്ള സ്ത്രീകളുടെ അധ്വാനത്തെ ഇതാ ഒരു സർക്കാർ അംഗീകരിച്ചിരിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. ഇതുവരെ വീടിനകത്തുള്ള സ്ത്രീകളുടെ അധ്വാനം ഒരു കണക്കിലും ഉൾപ്പെട്ടിരുന്നില്ല. ആരും കണക്കിലെടുക്കാത്ത കാണാപ്പണിയായിരുന്നു ആ അധ്വാനം. ആ കാണാപ്പണിയാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്. അതിലൂടെ എൽഡിഎഫ് സർക്കാർ ഒരു സാമ്പത്തിക ആനുകൂല്യം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്ത്രീ ശക്തീകരണത്തിൽ കേരളം പുതുചരിത്രം രചിക്കുകയാണ്, മന്ത്രി കുറിച്ചു.

സ്ത്രീ സുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ ഇപ്പോൾ മുതൽ കെ സ്മാർട്ടിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങൾ ഇങ്ങനെ:

kerala

https://ksmart.lsgkerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല.

ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കും. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+