Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചു.. കൊച്ചിയിൽ മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: മദ്യലഹരിയില്‍ സ്ത്രീകള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കൊച്ചി വൈറ്റില ജംഗ്ഷനിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി ഡ്രൈവര്‍ ഷഫീക്കാണ് പോലീസിന് പരാതി നല്‍കിയത്. ഷെഫീക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് സ്ത്രീകളെ മരട് പോലീസ് കസ്‌ററഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്നാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ചതെന്നാണ് പരാതി. ഇവര്‍ മൂവരും ചേര്‍ന്ന് ഷെയറിംഗ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തതത്രേ.

taxi

വാഹനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ ആതിന് തയ്യാറായില്ല. ഇതോടെ വാക്ക് തര്‍ക്കത്തിലേക്കും മര്‍ദനത്തിലേക്കും കാര്യങ്ങള്‍ നീങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരിങ്കല്‍ കഷണം ഉപയോഗിച്ചാണ് തന്നെ മര്‍ദിച്ചതെന്നും സ്ത്ര്ീകള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ഷെഫീക്ക് പറയുന്നു.പരുക്കേറ്റ ഷെഫീക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+