Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാര ഗുണ്ടായിസം; രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി മുരളീധരന്‍, പ്രതിഷേധത്തിനൊടുവില്‍ പിന്‍മാറ്റം

തൃശൂര്‍: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കടന്ന് അക്രമം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെയുഡബ്ല്യുജെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചതോടെ മന്ത്രി പ്രസ്താവന പിന്‍വലിച്ചു.

V

മന്ത്രിയെ തടഞ്ഞുവച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് മന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്. രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. ചിലര്‍ ചെയ്യുമ്പോള്‍ തെറ്റും ചിലര്‍ ചെയ്യുമ്പോള്‍ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും മന്ത്രി പറഞ്ഞു.

ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ വാക്കുകളെന്ന് അദ്ദേഹത്തെ തടഞ്ഞ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി പ്രസ്താവന പിന്‍വലിച്ചത്. തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി സുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത് അതിക്രമിച്ച് കയറിയ സംഭവമാണ് രാധാകൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ചത്.

പേട്ട പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാധാകൃഷ്ണനെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും അന്വേഷണം നടത്താന്‍ സംഘടന തീരുമാനിക്കുകയും ചെയ്തിരുന്നു. സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+