കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരക്കൂട്ടത്ത് വന്‍ പ്രതിഷേധം; പോലീസ് സംരക്ഷണത്തില്‍ മലകയറിയ സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടറെ തടഞ്ഞു | Oneindia Malayalam

പത്തനംതിട്ട: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസ് സംരക്ഷണം ഉണ്ടായിട്ടും പ്രതിഷേധക്കാരെ മറികടന്ന് മുന്നോട്ട് പോവാന്‍കഴിയാത്തതിനാല്‍ സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങി.

<strong>സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടയുന്നു</strong>സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടയുന്നു

രാവിലെ ഏഴ് മണിയോടെ സന്നിധാനത്തേക്ക് എത്തിയ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ഇവര്‍ക്ക് വയസ്സ് അമ്പതില്‍ താഴെ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

അമ്പതിലേറെ വരുന്ന പോലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനി രാജ് പമ്പയില്‍ നിന്ന് കാട്ടുപതയിലൂടെ സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. സുഹാസിനി രാജ് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിന് എത്തിയതാണ്. വിദേശിയായ ഒരു സഹപ്രവര്‍ത്തകനും ഇവരുടെ കൂടെയുണ്ട്. സുഹാസിന് രാജിന് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും ഉണ്ടായി.

shabari mala

English summary
women journalist return from sabarimala after attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X