വനിതാ ജഡ്ജിമാര്‍ക്ക് ഇനി കോടതിമുറിയില്‍ സാരി നിര്‍ബന്ധമില്ല: ഇഷ്ടമുള്ള വസ്ത്രം ധരിക്കാം
കൊച്ചി: കോടതി മുറിയിലെ വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡില്‍ വലിയ മാറ്റം. കോടതി മുറിയില്‍ ഇനി സാരി നിര്‍ബന്ധമില്ല. വനിത ജഡ്ജിമാര്‍ക്ക് ഇ ഷ്ടവസ്ത്രം ധരിക്കാം. നേരത്തെ വെള്ള സാരി, കറുത്ത കോളറുള്ള ബ്ലാസ്, കറുത്ത ഗൗണ്‍ എന്നിവയായിരുന്നു കോടതിയില്‍ വനിതാ ജഡ്ജിമാര്‍ ധരിക്കേണ്ടിയരുന്നത്. അതിന് പുറമേ കഴുത്തില്‍ കട്ടിയുള്ള കോളര്‍ ആന്‍ഡ് ബാന്‍ഡ് നിര്‍ബന്ധമായും ധരിക്കണമായിരുന്നു.
ഇനി മുതല്‍ വെള്ള നിറത്തത്തില്‍ ഇറക്കമുള്ള ചുരിദാര്‍, കറുത്ത നിറമുള്ള പാന്റ്, ഫുള്‍സ്ലീവ് അല്ലെങ്കില്‍ ഫാഫ് സ്ലീവ് ഷര്‍ട്ട്, എന്നിവ ധരിക്കാമെന്നാണ് ഉത്തരവ്. അതേസമയം വസ്ത്രത്തില്‍ മാറ്റമുണ്ടെങ്കിലും നിറത്തില്‍ മാറ്റമില്ല. കറുപ്പും വെള്ളയും തന്നെ ധരിക്കണം. കഴിഞ്ഞ ദിവസമാണ് വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡ് പരിഷ്‌കരിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചത്. യുവ വനിതാ ജഡ്ജിമാരുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.

ഒക്ടോബര്‍ എട്ടിനായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് എജെ ദേശായ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ജഡ്ജിമാരുടെ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഹൈക്കോടതി തീരുമാനമെടുത്തത്. കാലാവസ്ഥയും വ്യക്തികളുടെ സൗകര്യവും പരിഗണിച്ച് ഔദ്യോഗിക വേഷമായ സാരിക്കൊപ്പം മറ്റ് വസ്ത്രങ്ങളും അനുവദിക്കണമെന്നായിരുന്നു വനിതാ ജഡ്ജിമാരുടെ ആവശ്യം.












Click it and Unblock the Notifications