കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണൊരുമ്പെട്ടാൽ എന്ന ചൊല്ലിനെ അന്വർത്ഥമാക്കി പേരാമ്പ്ര ഫെസ്റ്റിന്റെ മഹത്തായ വിജയ മാതൃക; വനിതാ ദിനത്തിൽ കണ്ടത് സംഘടന മികവിന്റെ പുതിയ പാഠം

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : ഏത് മഹാമേളയും മഹിളകൾ മാത്രം മുന്നിട്ടിറങ്ങിയാലും വൻ വിജയമാക്കമെന്ന് തെളിയിച്ച ദിവസം.പേരാമ്പ്ര ഫെസ്റ്റിൽ തിങ്‌ളാഴ്ച ആഘോഷിച്ച വനിതാ ദിനം സംഘടന മികവിൽ മാത്രമല്ല കലാപരിപാടികളുടെ അവതരണത്തിലും അതുല്യമായി.

പേരാമ്പ്ര മണ്ഡലത്തിൽ വ്യത്യസ്ത മേഖലകളിൽ വിശിഷ്ട സേവനം കാഴ്ചവെച്ച സ്ത്രീകളെയും മഹിളാ സ്ഥാപനങ്ങൾക്ക് നേതൃത്വം നല്കുന്നവരെയും പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി. പൊതു സമ്മേളനം കേരളം സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോക്ടർ ഖദീജ മുംതാസ് ഉൽഘാടനം ചെയ്തു. , മികച്ച നടൻ ഇന്ദ്രൻസ് മുഖ്യ അതിഥിയായിരുന്നു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രെസിഡെന്റ് പാലേരി രമേശനെ ആദരിച്ചു.

Perambra fest

എൻ കെ രാധ( മുൻ എം എൽ എ ) അധ്യക്ഷയായിരുന്നു.സുജാത മനക്കൽ,( ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ ),ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ എം റീന (പേരാമ്പ്ര ),കെ കെ ആയിഷ (ചങ്ങരോത്ത്‌) ഷീജ ശശി (ചക്കിട്ടപാറ ),പി കെ റീന (മേപ്പയ്യൂർ ),ഷെരീഫ മണലുംപുറത്ത്‌ (തുറയൂർ )സി രാധ (അരികുളം ),മഹിളാ സംഘടനാ പ്രതിനിധികളായ വി ആലീസ് മാത്യു ,ടി ഭാരതി,വിമല കളത്തിൽ,ടി മേധാവി 'അമ്മ, പ്രകാശിനി എന്നിവർ ആശംസകൾ നേർന്നു.എം കെ നളിനി സ്വാഗതവും കെ ഷാജിമ നന്ദിയും പറഞ്ഞു.

സുഭിക്ഷ കോക്കനട്ട് കമ്പനി ലിമിറ്റഡ് (ലിജി ഇ എം അമ്പളി,കെ ഷൈനി ),സിദ്ധ ന്യൂട്രിമിക്സ് ചക്കിട്ടപാറ (രാജില മുതുകാട് ),സഹകരണ മേഖല ( എം ജെ ത്രേസ്യ), ദേശീയ കായിക താരങ്ങളായ നയന ജെയിംസ് , റീന വരകിൽ ദേശീയ വോളിബോൾ താരം എം സുജാത ,നാടക നടി ലക്ഷ്മി കോടേരി,കൃഷി ഓഫീസർ സ്മിത നന്ദിനി,ആതുരശുശ്രൂക ഡോക്ടർ ദേവി,തെങ്ങു കയറ്റ തൊഴിലാളി ടി കെ ജോഷിബ,അതിജീവനത്തിന്റെ പ്രതീകം ഡയാന ലിസ്സി,പ്രതിസന്ധികൾക്കിടയിലെ സംരംഭക ഉഷ ജോൺസൻ,ക്ഷീര കർഷക ഷൈനി തോലേരി എന്നിവരുടെ സേവനങ്ങളെയാണ് ചടങ്ങിൽ പ്രകീർത്തിച്ചത്.

അരികുളം കുടുംബശ്രീ സി ഡി എസ്ന്റെ ശിങ്കാരി മേളത്തോടെയാണ് പരിപാടികൾ തുടങ്ങിയത്.തുടർന്ന് പത്ത്‌ ഗ്രാമപഞ്ചായത്തിൽ നിന്ന് എത്തിയ പെൺകുട്ടികളുടെ ഫ്ലാഷ് മോബും കുടുംബശ്രീ സി ഡി എസ് സംഘങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.മാതാ പേരാമ്പ്ര സർഗ്ഗ കേരളം സംഗീത ശിൽപം അവതരിപ്പിച്ചു

ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ ഹൃസ്വചലച്ചിത്ര പ്രദർശന മത്സരത്തിൽ മികച്ചത് ഹെർ ഡേ ദീപ വി എം ദിവ്യ നിലമ്പൂർ എന്നിവരാണ് ഇത് സംവിധാനം ചെയ്തത് .മികച്ച രണ്ടാമത്തെ ഫിലിം-ഡു ഓർ ഡൈ (മഹേഷ് ചെക്കോട്ടി,ജെ പി അന്തിക്കാട് ) മഹേഷ് ചെക്കോട്ടയാണ് ഏറ്റവും നല്ല സംവിധായകൻ.ഛായാഗ്രാഹകൻ ആർ കെ ഫിറോസ് (ഈ കാടിന് ഞാൻ എന്ത് പേരിടും ). ബിജു ശ്രീനിയയുടെ ഫ്രീ ബേർഡ്‌സ് പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി

കുട്ടികളുടെ ചിത്ര രചനാ മത്സരത്തിൽ ടി എ ശ്രുതി കീർത്തി (മുയിപ്പോത്ത്‌ ) ഒന്നാം സ്ഥാനം നേടി.അഷ്ക അഖിലേഷിനാണ് ( നൊച്ചാട് ) രണ്ടാംസ്ഥാനം, മൂന്നാം സ്ഥാനം ശ്രീവന്യ പേരാമ്പ്രയ്ക്കും.

ഫെസ്റ്റ് വേദികളിൽ ഇന്ന്


പ്രധാന വേദി പൊതുസമ്മേളനം,പ്രതിഭകളെ ആദരിക്കൽ വൈകീട്ട് 8 മണി ഉൽഘാടനം ഡോക്ടർ എം കെ മുനീർ എം എൽ എ മുഖ്യാതിഥി ചലച്ചിത്ര തരം അരിസ്റ്റോ സുരേഷ്. 8.30 മുതൽ മലബാർ ഫ്ലോക്‌ ഡാൻസ്(അവതരണം മാപ്പിള കലാ അക്കാദമി,ഫ്ലോക്‌ലോർ അക്കാദമി ) വി ടി മുരളി സിന്ധു പ്രേംകുമാർ,സജിലി സലിം എന്നിവർ പാടുന്നു.

മാർക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് -

രാവിലെ പത്ത്‌ മണി മുതൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ്

സെമിനാർ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ വിഷയം: ദേശീയത,മതേതരത്വം-സമകാലീക ഇന്ത്യയിൽ പങ്കെടുക്കുന്നവർ ബിനോയ് വിശ്വം സണ്ണി ജോസഫ് എം എൽ എ, അദ്ധ്വക്കറ്റ് പി എ മുഹമ്മദ് റിയാസ്,വി കെ സജീവൻ,പി കെ ഫിറോസ്,കെ കുഞ്ഞമ്മദ് മാസ്റ്റർ.


പുസ്തക മേള (ടാക്സി സ്റ്റാൻഡ് ) -രാവിലെ 10 മണി മുതൽ,

ഇ പി രാജഗോപാലിന്റെ പ്രഭാഷണം വൈകീട്ട് 5 മണി വിഷയം ഭാഷയും അതിജീവനവും. ചിത്രം പേരാമ്പ്ര ഫെസ്റ്റിലെ ജന തിരക്ക്

English summary
Women lead perambra fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X