കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പിഴ... എന്റെ പിഴ.. എന്റെ മാത്രം പിഴ; ബിജെപിയെ 'പുകഴ്ത്തിയതിന്' ലീഗ് വനിത നേതാവ് മാപ്പ് പറഞ്ഞു!

  • By Akshay
Google Oneindia Malayalam News

മലപ്പുറം: ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ ലീഗ് നേതൃത്വത്വത്തിനോട് മാപ്പ് പറഞ്ഞു. നാക്കു പിഴ സംഭവിച്ചതാണന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് ഖമറുന്നീസ അന്‍വറിന്റെ വിശദീകരണം.

ലീഗ് നേതൃത്വത്തിന് ഖമറൂനീസ അന്‍വര്‍ മാപ്പ് എഴുതി നല്‍കുകയായിരുന്നു. മാപ്പ് അംഗീകരിച്ച പാര്‍ട്ടി അച്ചടക്ക നടപടി വേണ്ടെന്നു വച്ചു. ബി.ജെ.പിയുടെ തിരൂര്‍ നിയോജക മണ്ഡലം ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്താണ് ഖമറുന്നീസ അന്‍വര്‍ പുലിവാലു പിടിച്ചത്.

 ആശംസകള്‍

ആശംസകള്‍

കേരളത്തിനകത്തും പുറത്തും വളര്‍ന്നു വരുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും പ്രതീക്ഷക്ക് ഒത്തുയരാന്‍ ബിജെപിക്ക് കഴിയട്ടെ എന്നുമായിരുന്നു വനിത ലീഗ് നേതാവ് ആശംസിച്ചത്.

 വിഷയം വിവാദമായി

വിഷയം വിവാദമായി

വിഷയം വിവാദമായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്്‌ലിംലീഗ് അടിയന്തിര നേതൃയോഗം ചേര്‍ന്നിരുന്നു.

 മാപ്പ് എഴുതി നല്‍കി

മാപ്പ് എഴുതി നല്‍കി

വിഷയം അന്വേഷിച്ച് നടപടിയെടുക്കാന്‍ കെപിഎ മജീദിനെ ചുമതലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഖമറൂന്നീസ് മാപ്പ് എഴുതി നല്‍കിയത്.

 അച്ചടക്ക നടപടി വേണ്ടെന്ന് വച്ചു

അച്ചടക്ക നടപടി വേണ്ടെന്ന് വച്ചു

ബിജെപിയെ പുകഴ്ത്താന്‍ ഉദ്ദേശിച്ചില്ലെന്നും തെറ്റു സംഭവിച്ചൂവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഖമറുന്നീസ അന്‍വര്‍ എവുതി നല്‍കി. ഇതോടെ അച്ചടക്ക നടപടി വേണ്ടെന്ന വെക്കുകയായിരുന്നു.

സന്തോഷമെന്ന് ഖമറൂന്നീസ

പാര്‍ട്ടി തന്നെ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഖമറുന്നീസ അന്‍വര്‍ പിന്നീട് പ്രതികരിച്ചു.

English summary
Women League state president Kamaruneesa apologized for inagurating BJP fund raising campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X