Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ഉള്‍പ്പെടെയുള്ള യുവാക്കളെ വിവാഹംചെയ്ത് പറ്റിച്ച നടിയുടെ കല്യാണ കഥകളിങ്ങനെ,ഒടുവില്‍ സംഭവിച്ചത്

കോട്ടയം: വിവാഹ തട്ടിപ്പ് ഒട്ടേറെ കേട്ടതാണ്. എന്നാല്‍ ഇത്രയും ദിവസം സ്ത്രീകളാണ് വിവാഹ തട്ടിപ്പിന് ഇരയായിട്ടുള്ളത്. എന്നാല്‍ പുരഷന്‍ ഇങ്ങനെ ഇരയായലോ, ഇത്തരം വാര്‍ത്ത അപൂര്‍വമാണ്. ചെന്നൈയിലുള്ള ഒരു സ്ത്രീയാണ് മലയാളി ഉള്‍പ്പെടെയുളള നിരവധി പുരുഷന്‍മാരെ പറ്റിച്ചത്. കോട്ടയം സ്വദേശി അനൂപ് ജോസഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ആന്‍സി എന്ന പേരിലാണ് ഇവര്‍ യുവാവിനെ പരിചയപ്പെട്ടത്. അനൂപ് നടത്തുന്ന ട്രാവല്‍ ഏജന്‍സിയില്‍ പതിവായി എത്തിയിരുന്ന ഫിലോമിനാളുമായി അനൂപ് അടുപ്പത്തിലാവുകയായിരുന്നു. കോട്ടയത്തു വച്ചാണ് ഇരുവരും വിവാഹിതരായത്.

വിവാഹ തട്ടിപ്പ്

വിവാഹ തട്ടിപ്പ്

വിവാഹ തട്ടിപ്പ ഒട്ടേറെ കേള്‍ക്കാറുണ്ട്. എന്നാല്‍ എപ്പോഴും സ്ത്രീകളെ പറ്റിക്കാര് പുരുഷന്‍മാരാണ്. ഇത്തവണ സ്ത്രീയാണ് പുരുഷനിട്ട് പണി കൊടുത്തത്.

അറസ്റ്റില്‍

അറസ്റ്റില്‍

വിവാഹം ചെയ്ത് ഒട്ടേറെ പേരെ പറ്റിച്ച സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിണ്ഡിഗല്‍ പോലീസ് 32 കാരിയായ ഫിനോമിനാള്‍ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലയാളിയും കുടുങ്ങി

മലയാളിയും കുടുങ്ങി

സ്ത്രീയുടെ തട്ടിപ്പില്‍ മലയാളിയും കുടുങ്ങിയെന്നു തന്നെ പറയാം . കോട്ടയം സ്വദേശി അനൂപ് ജോസഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആന്‍സി എന്ന പേരിലാണ് ഇവര്‍ യുവാവിനെ പരിചയപ്പെട്ടത്.

ട്രാവല്‍ ഏജന്‍സിയില്‍

ട്രാവല്‍ ഏജന്‍സിയില്‍

അനൂപ് നടത്തുന്ന ട്രാവല്‍ ഏജന്‍സിയില്‍ യുവതി പതിവായി വരാറുണ്ടെന്ന് അനൂപ് പോലീസിനോട് പറഞ്ഞു. ഇങ്ങനെ ഇവര്‍ അടുപ്പത്തിലാവുകയും ചെയ്തു. കോട്ടയത്തു വച്ചാണ് ഇരുവരും വിവാഹിതരായത്.

അവിഹിത ബന്ധം

അവിഹിത ബന്ധം

യുവതിക്ക് പലരുമായി ബന്ധമുള്ളതായി അനൂപ് കണ്ടെത്തുകയായിരുന്നു. ഇങ്ങനെ ഒട്ടേറെ പേരെ പറ്റിച്ചതുമായിട്ടുള്ള വിവരങ്ങള്‍ അനൂപിന് ലഭിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാള്‍ യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു.

യുവാവിനെ ഭീഷണിപ്പടുത്തി

യുവാവിനെ ഭീഷണിപ്പടുത്തി

യുവതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ അനൂപിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണ്ണവും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അനൂപ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിനിമാ ആര്‍ട്ടിസ്റ്റ്

സിനിമാ ആര്‍ട്ടിസ്റ്റ്

ഇതിന് മുമ്പ് നിരവധി പേരെ വിവാഹം ചെയ്ത് പറ്റിച്ചതായി പോലീസിന് വിവരം ലഭിച്ചു. തമിഴ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയാണ് ഫിലോമിനാള്‍.

പോലീസ് അന്വേഷിക്കുന്ന പ്രതി

പോലീസ് അന്വേഷിക്കുന്ന പ്രതി

മക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലീസ് ഫിലോമിനാളിനെ അന്വേഷിച്ചു വരികയായിരുന്നു. 2013 ല്‍ തേനിയില്‍ ഒരു ജൂവലറി മോഷണ കേസിലും പോലീ്‌സ് അന്വേഷിച്ചു വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+