സഭയില്‍ നടന്നത് ലൈംഗികാതിക്രമം,5 വനിത എംഎല്‍മാരും പരാതി നല്‍കും
തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ അപമര്യാദയായി പെരുമാറിയ ഭരണപക്ഷ എംല്‍എമാര്‍ക്കെതിരെ പ്രതിപക്ഷത്തെ അഞ്ച് വനിത എംഎല്‍എമാര്‍ പരാതി സമര്‍പ്പിയ്ക്കും.തിങ്കളാഴ്ചയാണ് എംഎല്‍എമാര്‍ പരാതി പൊലീസിന് നല്‍കുക.
ഒരോരുത്തരും വ്യക്തിപരമായ പരാതികളാണ് നല്‍കുക. കെകെ ലതിക, കെഎസ് സലീഖ, ഗീത ഗോപി, ഇഎസ് ബിജിമോള്‍ എന്നിവര്‍ തിങ്കളാഴ്ച പൊലീസില്‍ പാകി നല്‍കും. ലൈംഗികാതിക്രമം ഉണ്ടായി എന്നുതനെന് പരാതിയില്‍ രേഖപ്പെടുത്തും.

സ്പീക്കറില്‍ നിന്ന് നീതി ലഭിയ്ക്കില്ലെന്ന് ഉറപ്പായതോടെയാണ് തീരുമാനമെന്ന് എംഎല്‍എമാര്‍. അതേസമയം യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കണമെന്ന മറ്റൊരു പരാതി ഡിജിപി മുഖേന സ്പീക്കര്‍ക്ക് കൈമാറി. കെ ശിവദാസന്‍ നായര്‍, എംഎ വാഹിദ്, എടി ജോര്‍ജ്ജ്. ഡൊമിനിക് പ്രസന്റേഷന്‍, ഷിബു ബേബിജോണ്‍ എന്നിവര്‍ക്കെതിരെയാണ് എംഎല്‍എമാര്‍ പരാതി നല്‍കുക.ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ കെകെ ശൈലജ ഈ പ്രശ്‌നത്തില്‍ സംസ്ഥാന വനിത കമ്മീഷനില്‍ ഹര്‍ജി നല്‍കുന്നുണ്ട്.












Click it and Unblock the Notifications