പുരുഷന് സ്ത്രീകളുടെ മേല്‍ ആധിപത്യമുണ്ട്: കാന്തപുരം
തിരൂരങ്ങാടി: സ്ത്രീകളെ സംബന്ധിക്കുന്ന തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പുരുഷന് സ്ത്രീകളുടെമേല്‍ ആധിപത്യമുണ്ട്. അവര്‍ അന്യപുരുഷന്‍ന്മാരുമായി ഇടപഴകാനും ഒറ്റയ്ക്ക് ജോലിചെയ്യാനോ പാടില്ലായെന്നും കാന്തപുരം പറഞ്ഞു.
സ്ത്രീകള്‍ പുരുഷന്‍ന്മാരെ അപേക്ഷിച്ച് കഴിവ് കുറഞ്ഞവരാണ് അത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നത് നാടിനെ തകര്‍ച്ചയിലേക്ക് നയിക്കും. എന്നാല്‍ കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷന് കഴിയാത്ത ജോലികള്‍ സ്ത്രീകള്‍ക്കു ചെയ്യാന്‍ കഴിയും ഇത്തരം ജോലികള്‍ വേണം സ്ത്രീകള്‍ ചെയ്യേണ്ടത്.

ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ തുടങ്ങിയലരുടെ സാമീപ്യത്തില്‍ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ. മതം അംഗീകരിച്ച കാര്യങ്ങള്‍ക്കല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങേണ്ട കാര്യമില്ലെന്നും കാന്തപുരം പറഞ്ഞു. കാലം ആവിശ്യപ്പെടുന്നതുകൊണ്ട് മാത്രമാണ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ സംരക്ഷിക്കാന്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല അതുപോലെ അവരെ സംരക്ഷിക്കാന്‍ സ്ത്രീധനം നല്‍കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും കാന്തപുരം വ്യക്തമാക്കുന്നു.












Click it and Unblock the Notifications