കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുകള്‍ കീഴടക്കി സ്ത്രീകള്‍; രാത്രി നടത്തം പരിപാടിയില്‍ സജീവ പങ്കാളിത്തം

Google Oneindia Malayalam News

കോഴിക്കോട്: നിര്‍ഭയ ദിനത്തിലെ രാത്രിയില്‍ തെരുവുകള്‍ കീഴടക്ക് സ്ത്രീകള്‍. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുവിടം എന്‍റേതും-രാത്രി നടത്തം പരിപാടിയില്‍ സംസ്ഥാനത്തുടനീളം സ്ത്രീകളുടെ സജീവ പങ്കാളിത്തമാണ് ഉണ്ടായത്.

സിഡിഎസിന്റെ പ്രായപരിധി 65 വയസ്സ്: പ്രതിരോധ മന്ത്രാലയത്തിന്റെ നിയമഭേദഗതി ഇങ്ങനെസിഡിഎസിന്റെ പ്രായപരിധി 65 വയസ്സ്: പ്രതിരോധ മന്ത്രാലയത്തിന്റെ നിയമഭേദഗതി ഇങ്ങനെ

രാത്രി 11 മണി മുതല്‍ പുലര്‍ത്തെ ഒരുമണിവരെയായിരുന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്. കലാപ്രകടനങ്ങളും സംവാദങ്ങളും ചര്‍ച്ചകളുമായി വിവിധി കൂട്ടായ്മകള്‍ കേരളത്തിന്‍റെ വിവിധ നഗരങ്ങളിലൂടെ ഒന്നിച്ചു നടന്നു.

തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി. കായംകുളത്ത് പ്രതിഭ എംഎല്‍എ., തൃശൂരില്‍ ഗീത ഗോപി എംഎല്‍എ, വൈക്കത്ത് ആശ എംഎല്‍എ എന്നിവരും നടത്തത്തില്‍ അണിചേര്‍ന്നു

അണിചേര്‍ന്ന് പ്രമുഖര്‍

അണിചേര്‍ന്ന് പ്രമുഖര്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, ബീനപോള്‍, സിനിമ താരം പാര്‍വതി, ടി.വി. അനുപമ ഐഎഎസ്, ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., അസി. കളക്ടര്‍ അനു കുമാരി ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷന്‍ അംഗം ഇ.എം. രാധ, വി.സി. ഷാജി എന്‍. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മാനവിയം വീഥിയിലെ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍

വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍

തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ 6 സ്ഥലങ്ങളിലുമാണ് രാത്രി നടത്തം തുടങ്ങിയത്. ഈ ആറ് സ്ഥലങ്ങളിലുള്ളവര്‍ ഒരുമിച്ചെത്തുന്ന തമ്പാനൂരില്‍ വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

വിവിധ ഇടങ്ങളില്‍

വിവിധ ഇടങ്ങളില്‍

ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോള്‍ മുക്ക്, നാലുമൂക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വര്‍ക്കല മുനിസിപ്പാലിറ്റി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍, വാമനപുരം, ഗോകുലം മെഡിക്കല്‍കോളേജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും തിരുനവന്തപുരം ജില്ലയില്‍ രാത്രി നടത്തം ഉണ്ടായിരുന്നു.

എറണാകുളത്ത്

എറണാകുളത്ത്

എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്റ്, മറ്റ് മുന്‍സിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ടായിരുന്നു. കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, തൃശൂര്‍ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട നിരവധി സ്ഥലങ്ങളിലും രാത്രി നടത്തം നടന്നു.

സഹായത്തോടെ

സഹായത്തോടെ

പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ സംഘത്തേയും വിവിധ സംഘടനകളില്‍ നിന്നുള്ള വോളന്റിയര്‍മരേയും ഉള്‍പ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയതെന്ന് മന്ത്രി കെകെ ഷൈലജ പറഞ്ഞു.

 അധികാരത്തിലുണ്ടായിരുന്നെങ്കിൽ ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കിയേനെ: കേരള ഗവർണർ അധികാരത്തിലുണ്ടായിരുന്നെങ്കിൽ ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കിയേനെ: കേരള ഗവർണർ

 മഹാരാഷ്ട്രയില്‍ അതിര്‍ത്തി തര്‍ക്കം കടുക്കുന്നു, ശിവസേന യെഡിയൂരപ്പയുടെ കോലം കത്തിച്ചു, അക്രമം ശക്തം! മഹാരാഷ്ട്രയില്‍ അതിര്‍ത്തി തര്‍ക്കം കടുക്കുന്നു, ശിവസേന യെഡിയൂരപ്പയുടെ കോലം കത്തിച്ചു, അക്രമം ശക്തം!

English summary
women night walk organised at kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X