കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീകള്‍ പങ്കെടുത്തില്ല'; ഷെഹീന്‍ബാഗിലെ സമരത്തിലെ പെണ്‍കുട്ടികളെ 'ക്രോപ്പ്'ചെയ്ത് സമസ്ത,വിശദീകരണം

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സമസ്തയില്‍ വിവാദം. റിപബ്ലിക് ദിനത്തില്‍ ഷഹീന്‍ബാഗില്‍ നടന്ന എസ്കെഎസ്എഫ് പരിപാടിയില്‍ സ്ത്രീകള്‍ പങ്കെടുത്തതാണ് പുതിയ തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്. പ്രതിഷേധ പരിപാടിയില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സമസ്തയുടെ നിര്‍ദ്ദേശം തള്ളി പെണ്‍കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തുവെന്ന രീതിയിലായിരുന്നു സമൂമമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.

 പങ്കെടുത്തില്ല

പങ്കെടുത്തില്ല

ഷെഹീന്‍ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ സമസ്ത തള്ളി. മനുഷ്യജാലികയിലെ പ്രസംഗം കേള്‍ക്കാനും പ്രതിജ്ഞയില്‍ പങ്കെടുക്കാനും പലരും എത്തിയിരുന്നു. ആ സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചരണം എന്ന് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 അഭിപ്രായമില്ല

അഭിപ്രായമില്ല

സമസ്തയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് സമസ്തയുടെ പണ്ഡിത വീക്ഷണത്തിനും ഉപദേശത്തിനുമപ്പുറത്ത് മതപരമോ മതേതരമോ ആയ കാര്യങ്ങളിൽ മറ്റൊരു അഭിപ്രായമില്ല. പ്രവർത്തകർക്ക് ഇക്കാര്യത്തിൽ കൃത്യമായ ബോധ്യവുമുണ്ട്.

 പ്രാഥമിക വിവരം

പ്രാഥമിക വിവരം

അത് കൊണ്ട് തന്നെ എവിടെയെങ്കിലും വ്യതിചലനം നടന്നിട്ടുണ്ടെങ്കിൽ നേതൃത്വം അത് പരിശോധിക്കൂകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാറുമുണ്ട് . ഷഹീൻ ബാഗിലും സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും വീക്ഷണത്തിന് വിരുദ്ധമായ ഒരു സമര രീതി ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്നാണു പ്രാഥമികമായി അറിയാൻ കഴിഞ്ഞത്.

 പലരും എത്തി

പലരും എത്തി

അവിടെ മനുഷ്യ ജാലിക നടത്തിയപ്പോൾ പ്രസംഗം കേൾക്കാനും പ്രതിജ്ഞയിൽ പങ്കെടുക്കാനും സമരവേദിയിലെ പലരും എത്തിയിരുന്നു. അതിലെ ചില സ്ത്രികളെ ഫോട്ടോ ഉപയോഗിച്ച് മനുഷ്യ ജാലികയിൽ സ്ത്രികൾ പങ്കെടുത്തെന്ന് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്.

 അഭ്യര്‍ത്ഥിക്കുന്നു

അഭ്യര്‍ത്ഥിക്കുന്നു

എന്നാൽ വലിയൊരു പ്രക്ഷോഭത്തിന്റെ മധ്യത്തിൽ വീക്ഷണവിത്യാസമുള്ളവരുടെ തള്ളിക്കയറ്റവും അതിന്റെ പ്രത്യയശാസ്ത്ര നിർധാരണവും നടക്കുന്ന സാഹചര്യമല്ല എന്ന് ആർക്കും അറിയാവുന്നതാണ്. ഇക്കാര്യത്തിൽ പ്രവർത്തകർ വിവാദത്തിനു അവസരം കൊടുക്കാതെ സംഘടനാ ആവിഷ്കരിച്ച് സമര രീതികളുമായി മുന്നോട്ടു പോകണമെന്ന് അഭ്യർത്‌ഥിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
women not participated in protest says samastha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X