കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളുമായി 'മനിതി' വീണ്ടും ശബരിമലയിലേക്ക്, കേരളത്തിലെ യുവതികളും ഒപ്പം ചേരും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ വനിതാ സംഘടനയായ മനിതി വീണ്ടും ശബരിമലയിലേക്ക്. ഇക്കുറിയും ശബരിമലയിലേക്ക് യുവതികളെയും കൊണ്ട് ദര്‍ശനത്തിനായി എത്തുമെന്ന് മനിതി അംഗം സെല്‍വി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മനിതി സംഘം ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍ വെച്ച് യുവതികള്‍ക്ക് തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടതായി വന്നു.

കേരളത്തിലെ യുവതികള്‍ക്കൊപ്പം ഇക്കുറി ശബരിമല ദര്‍ശനം നടത്താനാണ് മനിതി ആലോചിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത് വിശ്വാസത്തിലെടുത്താണ് മനിതി വീണ്ടും ദര്‍ശനത്തിന് ഒരുങ്ങുന്നത്.

sabarimala

കഴിഞ്ഞ തവണ 7 പേരുളള സംഘമാണ് തമിഴ്‌നാട്ടില്‍ നിന്നും എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുളള യുവതികള്‍ക്ക് മനിതിയോടൊപ്പം ചേരാന്‍ സാധിച്ചിരുന്നില്ല. എറണാകുളത്തും കോട്ടയത്തുമായി പലരും കുടുങ്ങിപ്പോയിരുന്നു. അന്ന് പോലീസില്‍ നിന്ന് തങ്ങള്‍ക്ക് പിന്തുണ ലഭിച്ചില്ലെന്ന് ശെല്‍വി പറയുന്നു. യുവതികളെ മല ചവിട്ടിക്കാന്‍ പോലീസുകാര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.

മണിക്കൂറുകളോളമാണ് മനിതി സംഘം പമ്പയില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് മല ചവിട്ടാതെ മടങ്ങിപ്പോവുകയായിരുന്നു. ഇക്കുറി രാഷ്ട്രീയ നേട്ടങ്ങളൊന്നും ഇല്ലാത്തതിനാല്‍ കാര്യമായ പ്രതിഷേധം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശെല്‍വി പറഞ്ഞു. കേരള സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിയെ കാണാന്‍ തങ്ങള്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ശെല്‍വി വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ഇതുവരെ 3 യുവതികളാണ് ശബരിമല ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചിരിക്കുന്നത്.

English summary
Women Organization Maniti again plans to visit Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X