കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ ജോലി പോയി: ഭാര്യ പ്രതികാരം തീര്‍ത്തത് കേട്ടാല്‍ ഞെട്ടും..

  • By Siniya
Google Oneindia Malayalam News

കുമിളി: ഭര്‍ത്താവിനെ ജോയില്‍ നിന്നും പിരിച്ചു വിട്ടതിന് സ്വകാര്യ റിസോര്‍ട്ട് ഗ്രൂപ്പ് ജീവനക്കാരെ ആക്രമിക്കാന്‍ ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി. എന്നാല്‍ അസിസ്റ്റന്റ് വൈസ് പ്രസിഡണ്ടിനെ ആക്രിച്ച് പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറുവിലങ്ങാട് കോടനാട് ആലടിച്ചിറ കണിയാരം കുടിയില്‍ വീട്ടില്‍ അജയ്,കട്ടപ്പന സ്വദേശികളായ വള്ളക്കടവ് പറവുക്കുന്നേല്‍ വീട്ടില്‍ ലിജോ ജോസഫ്, പേഴും കവല കുഞ്ഞു വീട്ടില്‍ രഞ്ജിത്ത്, പുത്തന്‍ പുരയ്ക്കല്‍ സുഭാഷ്, കുന്നുപുരയിടത്തില്‍ മിഥുന്‍ കെ വിജയന്‍, കൊച്ചറ നെറ്റിത്താഴുപട്ടം പറമ്പില്‍ എല്‍ദോ, തിരുവനന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്, ഇയാളുടെ ഭാര്യ പൊന്നുഹരിലാല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഒരാള്‍ ഓളിവിലാണ്.

men-thras

സംഭവുമായി പോലീസ് പറയുന്നത് ഇങ്ങനെ, സാമ്പത്തിക ക്രമകേടുകല്‍ നടത്തിയതിന് ശരത് അജയ് എന്നീ ജീവനക്കാരെ റിസോര്‍ട്ടില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. റിസോര്‍ട്ട് വൈസ് പ്രസിഡണ്ടായ പൂനെ സ്വദേശി വരുണ്‍ ജോര്‍ജ്ജിനെ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ഇതോടപ്പം വരുണിന്റെ മൊബൈല്‍ ഫോണും 5000 രൂപയും ക്രെഡിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇവര്‍ തട്ടിയെടുത്തു. ഇയാളുടെ ചെക്ക്‌ലീഫ് ഉപയോഗിച്ച് തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്നും എഴുപതിനായിരം രൂപയും പിന്‍വലിച്ചിരുന്നതായി പരാതി ഉണ്ട്. ഇതില്‍ പതിനായിരത്തോലം രൂപ പോലീസ് കണ്ടെടുത്തു.

ആറംഗ സംഘം ഈ റിസോട്ടില്‍ മുറിയെടുത്താണ് ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികല്‍ പിടിയിലായത്. വരുണിനെ ആക്രമിക്കുന്നതിനായി 20000 രൂപ നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയത് ശരത്തിന്റെ ഭാര്യ പൊന്നുവാണ്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പീരുമേട് സി ഐ മനോജ് കുമാര്‍ പറഞ്ഞു.

English summary
women and others are attacking husbands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X