കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ വനിതകളെ സര്‍ക്കാര്‍ പറ്റിച്ചു? എല്ലാം പാഴ്‌വാക്കായി, ആറ് മാസം കഴിഞ്ഞിട്ടും അനക്കമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. സിനിമയില്‍ കാണുന്ന പോലെ അത്ര ഭംഗിയല്ല സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെന്ന് വ്യക്തമാക്കി നിരവധി വനിതാ താരങ്ങള്‍ രംഗത്തുവന്ന വര്‍ഷം. നേരത്തെ ഈ ആരോപണം നിലനിന്നിരുന്നെങ്കിലും പരസ്യമായി പറയാന്‍ പലരും തയ്യാറായത് അടുത്തിടെയാണ്.

മാത്രമല്ല, കൊച്ചിയില്‍ യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും സിനിമാ പ്രേമികള്‍ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു. ചലചിത്ര മേഖലയില്‍ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പല പ്രമുഖരും രംഗത്തുവരികയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ശ്രമഫലമായിട്ടായിരുന്നു സര്‍ക്കാരിന്റെ ഇടപെടല്‍. എന്നാല്‍ പിന്നീട് എന്തു സംഭവിച്ചു...?

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് ഹേമ കമ്മീഷനെ ഇതിനായി നിയോഗിക്കപ്പെട്ടു. കമ്മീഷന്‍ വളരെ വേഗത്തില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രാജ്യത്ത് ഇത്തരമൊരു അന്വേഷണം ആദ്യമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കമ്മീഷനെ നിയോഗിച്ചിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. കമ്മീഷന്റെ പഠനം ഏത് വരെയെത്തി, എന്തെങ്കിലും നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് സര്‍ക്കാരിന്റെ അലംഭാവം വ്യകതമാകുക.

സര്‍ക്കാരിന്റേത് തന്ത്രമോ

സര്‍ക്കാരിന്റേത് തന്ത്രമോ

ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചത്. നടി ശാരദ, കെബി വല്‍സല കുമാരി എന്നിവരും സമിതിയിലുണ്ടായിരുന്നു. നിയോഗിക്കപ്പെട്ട് ആറ് മാസം പിന്നിട്ടിട്ടും കമ്മീഷന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലുമുണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് ഡബ്ല്യുസിസി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. സര്‍ക്കാരിന്റെ തീരുമാനം സാഹചര്യം മുതലെടുക്കാനുള്ള തന്ത്രമായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ പ്രമുഖരായ നടിമാരുടെ ശ്രമഫലമായിട്ടാണ് സിനമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ താരങ്ങള്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ടിരിക്കുകയാണ്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പ്രതിഷേധം സൂചിപ്പിച്ച് ഡബ്ല്യുസിസി ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ- മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ വര്‍ഷം 2017 മെയ് 17ന് വിമെന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

വിഷമത്തോടെ പറയട്ടെ

വിഷമത്തോടെ പറയട്ടെ

അങ്ങേയറ്റം പ്രതീക്ഷാനിര്‍ഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടര്‍ന്ന് സിനിമാ മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉള്‍ക്കാഴ്ചയോടെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകള്‍ നിര്‍ദ്ദേശിക്കുന്നതിനും അത്തരമൊരു പഠന റിപ്പോര്‍ട്ടിന് കഴിയുമെന്ന് ഞങ്ങള്‍ക്കും ഉറപ്പുണ്ട്. ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങള്‍ നോക്കി കാണുന്നത്.

ഉചിതമായ ഇടപെടല്‍ വേണം

ഉചിതമായ ഇടപെടല്‍ വേണം

സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ എടുക്കാന്‍ സാധിക്കില്ല എന്നത് ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടര്‍ന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യര്‍ത്ഥിച്ചാണ് ഡബ്ല്യുസിസി സര്‍ക്കാരിന് നിവേദനം നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടല്‍ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് ഡബ്ല്യുസിസി പ്രതീക്ഷിക്കുന്നുവെന്ന് സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

സൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയുംസൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയും

English summary
Women Problems in Cinema: WCC approached the Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X