കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും എത്തിയത് മോഷ്ടിക്കാന്‍; വിജയ് പി നായര്‍ ഹൈക്കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: സ്ത്രീകള്‍ക്കെതിരെ യൂട്യൂബില്‍ അശ്ലീല പ്രചരണം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. കേസില്‍ തന്റെ മുറിയില്‍ അനുവാദം ഇല്ലാതെ എത്തിയ മൂന്ന് പേരും ആക്രമിക്കുകയായിരുന്നെന്ന് വിജയ് പി നായര്‍ കോടതിയില്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശമില്ലെന്നും മോഷണ ശ്രമത്തിനാണ് മൂവരും എത്തിയതെന്നും വിജയ് പി നായര്‍ കോടതിയില്‍ വ്യക്തമാക്കി.

bhagyalakshmi

പ്രതികള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നും വിജയ് കോടതിയില്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മാധ്യമങ്ങള്‍ പ്രതികളുടെ അഭിമുഖത്തിനായി കാത്തുനിന്നു. സിനിമ താരങ്ങളും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. റിട്ട.ഹൈക്കോടതി ജഡ്ജിയും പ്രതിയുടെ പ്രവൃത്തിയെ ന്യായീകരിച്ചു. ഇത് പ്രതികളുടെ സ്വാധീനം തെളിയിക്കുന്നതാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു.

അതേസമയം, വിജയ് പി നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് മൂവരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 30 വരെ ഇവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും വിജയ് പി നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

അടുത്തിടെ സോഷ്യല്‍ മീഡിയ ആക്രമണങ്ങല്‍ ചെറുക്കാന്‍ സര്‍ക്കാര്‍ ഐ ടി നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതികളെ സഹായിക്കാനാണ് എന്നാണ് വിജയ് പി നായര്‍ ആരോപിക്കുന്നത്. തന്റെ ഫോണും ലാപ്ടോപ്പും അടക്കമുളള വസ്തുക്കള്‍ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോയതാണ് എന്നും ഇയാള്‍ ആരോപിച്ചിരുന്നു.

ബീഹാര്‍ തിരഞ്ഞെടുപ്പ്‌; പ്രചരണം കൊഴുപ്പിച്ച്‌ എഐഎംഐഎം അധ്യക്ഷന്‍ ഉവൈസിബീഹാര്‍ തിരഞ്ഞെടുപ്പ്‌; പ്രചരണം കൊഴുപ്പിച്ച്‌ എഐഎംഐഎം അധ്യക്ഷന്‍ ഉവൈസി

തേജസ്വിയേക്കാള്‍ നിതീഷ് ഭയപ്പെടുന്നത് തേര്‍ഡ് ഫ്രണ്ടിനെ, 10 ശതമാനം വോട്ട് ഗെയിം ചേഞ്ചര്‍!!തേജസ്വിയേക്കാള്‍ നിതീഷ് ഭയപ്പെടുന്നത് തേര്‍ഡ് ഫ്രണ്ടിനെ, 10 ശതമാനം വോട്ട് ഗെയിം ചേഞ്ചര്‍!!

സ്റ്റോക്ക് ഇല്ല: റഷ്യയില്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തി;ആദ്യബാച്ച് എല്ലാവരിലും ഫലം കാണില്ലെന്ന് യുകെസ്റ്റോക്ക് ഇല്ല: റഷ്യയില്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തി;ആദ്യബാച്ച് എല്ലാവരിലും ഫലം കാണില്ലെന്ന് യുകെ

English summary
Women Protest Against Youtuber; Bhagyalakshmi and friends came to steal, Vijay P Nair in the HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X