• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമത്തിന്റെ കണ്ണിൽ തെറ്റാണെങ്കിലും ഒരർത്ഥത്തില്‍ നീതിയാണ്, പിന്തുണച്ച് ഹരീഷ് വാസുദേവൻ

Google Oneindia Malayalam News

കൊച്ചി: സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ യൂട്യൂബര്‍ വിജയ് നായരുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.

സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ത്രീകളെ പേരെടുത്തും അല്ലാതേയും പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ഇയാളുടെ വീഡിയോ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഓപ്പറേഷന്‍ ഫെമിനിസം

ഓപ്പറേഷന്‍ ഫെമിനിസം

തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കും. വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലം, വ്യക്തിഹത്യ, എന്നിവ നടത്തുന്നവരെ അതിനിരയായവര്‍ നേരിട്ടിറങ്ങി അടിച്ചു കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് അത്.

ചെറുത്തുനില്‍പ്പാണ്

ചെറുത്തുനില്‍പ്പാണ്

നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ്. അയാളുടെ വീഡിയോ വയലന്‍സ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടത്. ബസ്സില്‍ ഞരമ്പ് രോഗികളെ പിന്‍ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷന്‍.

ഇത്തരം ഞരമ്പ് രോഗികളെ

ഇത്തരം ഞരമ്പ് രോഗികളെ

അല്‍പ്പം പ്ലാന്‍ഡ് ആണെന്ന വ്യത്യാസമുണ്ട്. അടി കിട്ടിയവന്‍ പരാതി പറയാന്‍ പോലും സാധ്യതയില്ല. പറഞ്ഞാലും കേസെടുക്കാന്‍ ചെറിയ വകുപ്പുകള്‍. ആ സ്ത്രീകള്‍ക്ക് ജാമ്യമെടുത്ത് കേസ് നടത്താവുന്നതേ ഉള്ളൂ. കൂടുതല്‍ പേര്‍ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും.

 സമ്പൂര്‍ണ പരാജയമാണ്

സമ്പൂര്‍ണ പരാജയമാണ്

പാര്‌ലമെന്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമ്പൂര്‍ണ പരാജയമാണ് ഈ സൈബര്‍ ബുള്ളിയിങ്. ഐടി ആക്ടില്‍ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. ഞരമ്പ് രോഗികളെ സോഷ്യല്‍ മീഡിയയില്‍ മേയാന്‍ വിട്ടിരിക്കുകയാണ് സര്‍ക്കാരുകള്‍. അത്യാവശ്യമുള്ള നിയമമൊക്കെ ഓര്‍ഡിനന്‍സ് ആയി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല.

ഇറങ്ങി അടിച്ചു തീര്‍ക്കും

ഇറങ്ങി അടിച്ചു തീര്‍ക്കും

ഈ സൈബര്‍ അശ്ലീലം തടയാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ നേരിട്ട് ഇരകള്‍ ഇറങ്ങി അടിച്ചു തീര്‍ക്കും. റൂൾ ഓഫ് ലോയുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ആ സ്ത്രീകള്‍ക്ക് ഇത് മാത്രമേ ഈ സമൂഹത്തില്‍ ചെയ്യാനുള്ളൂ. ഇത് ആവര്‍ത്തിക്കാതെ ഇരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നിയമം ശക്തമാക്കണം എന്നു അധികാരമുള്ള പുരുഷന്മാര്‍ ആവശ്യപ്പെടുന്ന കാലത്തേ ഇതിനു പരിഹാരം ഉണ്ടാകൂ.

അഭിവാദ്യങ്ങള്‍

അഭിവാദ്യങ്ങള്‍

അടി ചെയ്യും ഗുണം അണ്ണന്‍ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തില്‍ നടക്കാനാണ് സാധ്യത. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍, ഒരുപാട് സ്ത്രീകള്‍ മടിക്കുന്ന കാര്യമാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.

മുഖത്ത് കരിഓയിൽ, ചുട്ട അടി... സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ഭാഗ്യലക്ഷ്മിയും ദിയയും കൊടുത്തത്; വീഡിയോമുഖത്ത് കരിഓയിൽ, ചുട്ട അടി... സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ഭാഗ്യലക്ഷ്മിയും ദിയയും കൊടുത്തത്; വീഡിയോ

പിണറായി സര്‍ക്കാരിനെതിരായുള്ള മുന്നണിപോരാളി ബിജെപി, പ്രതികരണവുമായി എപി അബ്ദുള്ളക്കുട്ടിപിണറായി സര്‍ക്കാരിനെതിരായുള്ള മുന്നണിപോരാളി ബിജെപി, പ്രതികരണവുമായി എപി അബ്ദുള്ളക്കുട്ടി

English summary
Women Protest Against Youtuber: Harish Vasudevan support Bhagyalakshmi, Diya Sana and Sreelakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion