കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖത്ത് കരിഓയിൽ, ചുട്ട അടി... സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ഭാഗ്യലക്ഷ്മിയും ദിയയും കൊടുത്തത്; വീഡിയോ

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനായ യൂട്യൂബര്‍ക്ക് നേരെ പ്രതിഷേധം. വിട്രിസ്‌ക് സീന്‍ എന്ന യൂട്യൂബ് ചാനലിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് നായരുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ഇയാളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. വിശദാംശങ്ങള്‍...

ഡോ വിജയ് പി നായര്‍

ഡോ വിജയ് പി നായര്‍

ഡോ വിജയ് പി നായര്‍ എന്ന പേരില്‍ ആണ് ഇയാള്‍ യൂ ട്യൂബ് വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. 'ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ജെട്ടി ധരിക്കാറില്ല, എന്തുകൊണ്ട്' എന്നതായിരുന്നു ഇയാളുടെ ഒരു വീഡിയോയുടെ തലക്കെട്ട്.

അധിക്ഷേപങ്ങള്‍

അധിക്ഷേപങ്ങള്‍

സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ത്രീകളെ പേരെടുത്തും അല്ലാതേയും പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ആ വീഡിയോ. ആദ്യ വനിത കമ്മീഷന്‍ അധ്യക്ഷ, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ തുടങ്ങിയവരെ ലക്ഷ്യം വച്ചായിരുന്നു ഇയാളുടെ പരാമര്‍ശങ്ങള്‍. വളരെ മോശം പദപ്രയോഗങ്ങളാണ് ഇയാള്‍ നടത്തിയിരുന്നത്.

പരാതികള്‍ ഏറെ

പരാതികള്‍ ഏറെ

ഇയാള്‍ക്കെതിരെ ആക്ടിവിസ്റ്റ് ആയ ശ്രീലക്ഷ്മി അറയ്ക്കല്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. വനിത കമ്മീഷന്‍, സൈബര്‍ സെല്‍, വനിത ശിശുക്ഷേമ വകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ തുടങ്ങിയവര്‍ക്കാണ് പരാതികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ പരാതികളില്‍ നടപടി ഇല്ലാതായതോടെ ആയിരുന്നു നേരിട്ടുളള പ്രതിഷേധം.

കരി ഓയിലും കൈയ്യേറ്റവും

കരി ഓയിലും കൈയ്യേറ്റവും

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. വിജയ് നായരുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇനിയൊരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

മാപ്പ് പറയിപ്പിച്ചു

മാപ്പ് പറയിപ്പിച്ചു

ഒടുവില്‍ ഇയാളെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകളെ താന്‍ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പുചോദിക്കുന്നു എന്ന് ക്യാമറയ്ക്ക് മുന്നില്‍ പറയിപ്പിച്ചു. എല്ലാ വീഡിയോകളും ഡിലീറ്റ് ചെയ്യാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.

ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു

ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു

തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് നായരുടെ കേന്ദ്രത്തില്‍ നേരിട്ട് ചെന്നായിരുന്നു പ്രതിഷേധം. ഇതിന് ശേഷം ഇയാളുടെ ലാപ് ടോപ്പും മൊബൈല്‍ ഫോണും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. ഇത് പോലീസിന് കൈമാറി എന്നാണ് വിവരം.

നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്

നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്

കേരളത്തിന്റെ നിയമവ്യവസ്ഥയാണ് ശരിക്കും ഇത് ചെയ്യേണ്ടിയിരുന്നത് എന്നാണ് പ്രതിഷേധക്കാര്‍വീഡിയോയില്‍ പറയുന്നത്. അത് ചെയ്യാത്തതുകൊണ്ടാണ് തങ്ങള്‍ക്ക് ഇത് ചെയ്യേണ്ടി വന്നത് എന്നും അവര്‍ പറയുന്നുണ്ട്. ഒരു സൈബര്‍ നിയമം ഇല്ലാത്തതിന്റെ പ്രശ്‌നമാണ് ഈ കാണുന്നത് എന്നും അവര്‍ പറയുന്നു.

വീഡിയോ കാണാം

വീഡിയോ കാണാം

വിജയ് പി നായർക്കെതിരെ നടന്ന പ്രതിഷേധത്തിൽ, പ്രതിഷേധിച്ചവരെ കുറ്റം പറയുന്നവരും കുറവല്ല എന്നതാണ് മറ്റൊരു കാര്യം. സാമൂഹ്യ മാധ്യമങ്ങളിൽ ഇവർക്കെതിരേയും ചിലർ ആക്ഷേപങ്ങൾ ഉയർത്തുന്നുണ്ട്. വീഡിയോ കാണാം

റോഷൻ- ദർശന- വനിത വിവാദത്തിൽ മറുപടിയുമായി ലേഖിക; റോഷന്റെ ഭീഷണിയെ കുറിച്ചും വെളിപ്പെടുത്തൽറോഷൻ- ദർശന- വനിത വിവാദത്തിൽ മറുപടിയുമായി ലേഖിക; റോഷന്റെ ഭീഷണിയെ കുറിച്ചും വെളിപ്പെടുത്തൽ

English summary
Women protest against youtuber Vijay Nair on misogynistic videos by Diya Sana and Bhagya Lakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X