കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃക, യോജിക്കാനാവാത്ത മറ്റൊരു കാര്യവും:വിയോജിപ്പുമായി ശ്രീജിത്ത്

Google Oneindia Malayalam News

തിരുവന്തപുരം: സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് സ്ത്രീകളെ അധിക്ഷേപിക്കുന്ന യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷമിയും സംഘവും നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. വിജയ് നായരുടെ വിഡിയോ വിഷയങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും അപലപനീയവും സാമൂഹ്യവിരുദ്ധവും ആണെന്നതിലോ അയാള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലോ തെല്ലും സംശയമില്ല. എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃകയാണെന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. ആള്‍ക്കൂട്ട വിചാരണയും ആള്‍ക്കൂട്ട ആക്രമണങ്ങളും സദാചാര പൊലീസിങ്ങും ആള്‍ക്കൂട്ട കൊലപാതകങ്ങളും എതിര്‍ക്കുന്നവര്‍ നിയമത്തെ കയ്യിലെടുക്കുന്നത് അദ്ഭുതപ്പെടുത്തുന്നെന്നും ശ്രീജിത്ത് ഫേസ്ബബുക്കില്‍ കുറിച്ചു.

എനിക്കുണ്ടായ തോന്നല്‍

എനിക്കുണ്ടായ തോന്നല്‍

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയോടൊപ്പം ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത പരിചയം ഉണ്ട്. ശബരിമല വിഷയത്തില്‍. സ്ത്രീപ്രവേശത്തെ അനുകൂലിച്ച് ഭാഗ്യലക്ഷ്മിയും ആചാരങ്ങളെ അനുകൂലിച്ച് ഞാനും. ആശയപരമായ യോജിപ്പ് ഇല്ലെങ്കിലും, നിലപാടുകള്‍ സധൈര്യം തുറന്നു പറയാന്‍ ആര്‍ജവമുള്ള സ്ത്രീ എന്നതു തന്നെയാണ് എനിക്കുണ്ടായ തോന്നല്‍.

 അയാളുടെ കയ്യിലിരിപ്പ്

അയാളുടെ കയ്യിലിരിപ്പ്

എന്നാല്‍ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ഒരു യൂട്യൂബറെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടി ശരിയല്ല. വിജയ് നായര്‍ എന്നയാളുടെ വിഡിയോ കാണ്ടേണ്ട കാര്യമൊന്നുമില്ല, അതിന്റെ തലക്കെട്ട് വായിച്ചാല്‍ തന്നെ അറിയാം അയാളുടെ കയ്യിലിരിപ്പ്. പൊലീസില്‍ പരാതി നല്‍കി നടപടി സ്വീകരിക്കുകയെന്നതാണ് സ്വാഭാവിക നീതി.

നിയമത്തിനു മുന്നില്‍

നിയമത്തിനു മുന്നില്‍


രണ്ടുപേര്‍ തമ്മില്‍ നേരിട്ട് തര്‍ക്കം നടക്കുമ്പോള്‍ പ്രകോപനമുണ്ടായി ഒരാള്‍ മറ്റെയാളെ തല്ലുന്നത് പോലെയല്ല, ആസൂത്രണം ചെയ്ത് ഒരാളെ മര്‍ദ്ദിക്കുന്നത്. അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആണ് പൊലീസും വനിതാ കമ്മീഷനും ഭാഗ്യലക്ഷ്മിക്ക് വ്യക്തിപരമായി പരിചയമുള്ള മുഖ്യമന്ത്രിയും ഒക്കെ ഇന്നാട്ടില്‍ ഉള്ളത്.

മാധ്യമശ്രദ്ധ

മാധ്യമശ്രദ്ധ

അവര്‍ക്കൊക്കെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെങ്കില്‍ അതാത് ഓഫീസുകളില്‍ പോയി നടപടി ആവശ്യപ്പെടുക, സമരം ചെയ്യുക, മാധ്യമശ്രദ്ധ ആകര്‍ഷിക്കുക എന്നതൊക്കെയാണ് ജനാധിപത്യ സംവിധാനത്തില്‍ ചെയ്യേണ്ടത്. മുന്‍പ് അനേകം സ്ത്രീപക്ഷ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ ഭാഗം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്നു കരുതുക വയ്യ. വിജയ് നായര്‍ സംസ്ഥാന സര്‍ക്കാരില്‍ എന്തെങ്കിലും സ്വാധീനമുള്ള വ്യക്തിയാണെന്ന് തോന്നുന്നുമില്ല.

ഉപയോഗിച്ച വാക്കുകള്‍

ഉപയോഗിച്ച വാക്കുകള്‍

യോജിക്കാന്‍ കഴിയാത്ത മറ്റൊരു കാര്യം ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ള ആള്‍ക്കാര്‍ അയാള്‍ക്കെതിരെ ഉപയോഗിച്ച വാക്കുകളാണ്. സ്ത്രീപക്ഷവാദം ഉന്നയിക്കുമ്പോള്‍ തന്നെ സ്ത്രീവിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുക എന്നത് വിരോധാഭാസമാണ്. വിജയ് നായര്‍ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമര്‍ശിക്കേണ്ട കാര്യമുണ്ടോ? കേട്ടാല്‍ അറപ്പ് ഉണ്ടാക്കുന്ന അസഭ്യവര്‍ഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ട

പരിണിത ഫലങ്ങള്‍

പരിണിത ഫലങ്ങള്‍

ഇതുകൊണ്ട് ഉണ്ടായ പരിണിത ഫലങ്ങള്‍ എന്തൊക്കെയാണ്? വിജയ് നായരുടെ വിഡിയോകള്‍ക്ക് കാഴ്ചക്കാര്‍ വര്‍ദ്ധിച്ചു. ഭാഗ്യലക്ഷ്മി എന്തുകൊണ്ട് സഹപ്രവര്‍ത്തകയുടെ മകന്‍ സ്ത്രീകള്‍ക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചുകൊടുത്ത വാര്‍ത്ത പുറത്തുവന്നപ്പോള്‍ പ്രതികരിച്ചില്ല എന്ന കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. പിണറായി സര്‍ക്കാരിന്റെ പൊലീസ് വകുപ്പ്, സ്ത്രീസംരക്ഷണം എന്നിവ കാര്യക്ഷമമല്ലെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടായി.

സമാന സാഹചര്യങ്ങളല്ല

സമാന സാഹചര്യങ്ങളല്ല

ഈ വിഷയത്തെ തെലങ്കാന പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ചേര്‍ത്ത് ന്യായീകരിക്കുന്ന ഒരു കൂട്ടരെയും കണ്ടു. അത് ശരിയല്ല. ഒന്നാമത് സജ്ജനാറുടെ നേതൃത്വത്തില്‍ നടന്നത് ഒരു ഏറ്റുമുട്ടല്‍ കൊലപാതകം ആയിരുന്നില്ല. സംഭവസ്ഥലത്ത് തെളിവെടുപ്പിന് പുലര്‍ച്ചെ എത്തിച്ച പ്രതികള്‍ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിന് വെടിവെക്കേണ്ടി വന്നു എന്നതായിരുന്നു സാഹചര്യം. അതും ഇതും സമാന സാഹചര്യങ്ങളല്ല.

നിയമലംഘനം

നിയമലംഘനം

നിയമം കയ്യിലെടുക്കുന്നത് അനുവദനീയമല്ല. നിയമലംഘനം ഒരു പൊതുപരിപാടി പോലെ മറ്റുള്ളവരെ കാണിക്കുന്നതും ശരിയല്ല. വിജയ് നായരുടെ വിഡിയോ വിഷയങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും അപലപനീയവും സാമൂഹ്യവിരുദ്ധവും ആണെന്നതിലോ അയാള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തിലോ തെല്ലും സംശയമില്ല.

തെറ്റായ മാതൃക

തെറ്റായ മാതൃക

എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തി തെറ്റായ മാതൃകയാണ്. തെളിവുകള്‍ പൂര്‍ണ്ണമായും ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ പ്രകാരം നീതിപൂര്‍വമായ വിചാരണക്കു ശേഷം ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. ആള്‍ക്കൂട്ട വിചാരണയും ആള്‍ക്കൂട്ട ആക്രമണങ്ങളും സദാചാര പൊലീസിങ്ങും ആള്‍ക്കൂട്ട കൊലപാതകങ്ങളും എതിര്‍ക്കുന്നവര്‍ നിയമത്തെ കയ്യിലെടുക്കുന്നത് അദ്ഭുതപ്പെടുത്തുന്നു.

 മാര്‍ഗത്തില്‍ യോജിപ്പില്ല

മാര്‍ഗത്തില്‍ യോജിപ്പില്ല

ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടത്. ലക്ഷ്യത്തില്‍ ഭാഗ്യലക്ഷ്മിയോടൊപ്പം, മാര്‍ഗത്തില്‍ യോജിപ്പില്ല.

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ഓൺലൈൻ ഞരമ്പന്മാർക്ക് പാഠം;പ്രതികരിച്ച് പ്രമുഖർനിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ഓൺലൈൻ ഞരമ്പന്മാർക്ക് പാഠം;പ്രതികരിച്ച് പ്രമുഖർ

'ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി', പിന്തുണച്ച് ആലപ്പി അഷ്റഫ്'ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി', പിന്തുണച്ച് ആലപ്പി അഷ്റഫ്

English summary
Women protest against youtuber; Sreejith Panicker criticizes Bhagyalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X