Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിനെ മാതൃകയാക്കിയാണ് തെറിവിളിക്കാന്‍ പഠിച്ചത്, ചുട്ടമറുപടിയുമായി ശ്രീലക്ഷമി അറയ്ക്കല്‍

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്ത സംഭവത്തെ വിമര്‍ശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വ്യത്യസ്തമായ നിലപാടാണ് പിസി ജോര്‍ജ് എംഎല്‍എ സ്വീകരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് വീട്ടിലെത്തി മര്‍ദ്ദിച്ചതിനെ ഭാഗികമായി അദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും വളരെ മോശമായ ഭാഷയില്‍ സംസാരിച്ചത് ശരിയായില്ല എന്ന് പിസി ജോര്‍ജ് പറഞ്ഞു. കേട്ടാലറയ്ക്കുന്ന തെറിയാണ് ഒരു സ്ത്രീ വിളിച്ചതെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോഴിതാ പിസി ജോര്‍ജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷമിയുടെ സംഘത്തിലുണ്ടായിരുന്ന ശ്രീലക്ഷമി അറയ്ക്കല്‍.

മാതൃകയാക്കിയത് പിസിയെ

മാതൃകയാക്കിയത് പിസിയെ

പിസി ജോര്‍ജിനെ മാതൃകയാക്കിയാണ് താന്‍ തെറിവിളിക്കാന്‍ പഠിച്ചതെന്ന് ശ്രീലക്ഷമി അറയ്ക്കല്‍ പറഞ്ഞു. അദ്ദേഹം ഉള്‍പ്പടെയുള്ള തലമുറ മാറിചിന്തിക്കണമെന്നും ശ്രീലക്ഷമി കേരള കൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. പിസി ജോര്‍ജിനെ പോലുള്ള പൗരയാണല്ലോ ഞാനും. അങ്ങേര്‍ക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റുകയുള്ളൂ. അങ്ങേരും ഈ വൃത്തികേടൊക്കെ പറയുന്നുണ്ടോല്ലോ- ശ്രീലക്ഷമി പറഞ്ഞു.

രോമാഞ്ചമൊക്കെ ഉണ്ടാകും

രോമാഞ്ചമൊക്കെ ഉണ്ടാകും

പിസി ജോര്‍ജ് ഒരു ജനപ്രതിനിഥിയാണ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളര്‍ന്നുവന്നത്. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാന്‍ തെറിവിളിക്കാന്‍ പഠിച്ചത്. അദ്ദേഹത്തിന്റെ തെറിവിളി കേള്‍ക്കുമ്പോള്‍ രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. പിസി തെറിവിളിക്കുമ്പോള്‍ നമ്മള്‍ രോമാഞ്ചിഫിക്കേഷന്‍ വന്ന് കയ്യടിക്കണം. പക്ഷേ, ശ്രീലക്ഷമി അറയ്ക്കലിന് അത് പറ്റത്തില്ല. അത് എന്തുകൊണ്ടാണെന്നാല്‍ എനിക്കും പിസി ജോര്‍ജിനും നല്‍കുന്ന ഭരണഘടന അവകാശം ഒന്നാണ്.

രോമാഞ്ചമൊക്കെ ഉണ്ടാകും

രോമാഞ്ചമൊക്കെ ഉണ്ടാകും

പിസി ജോര്‍ജ് ഒരു ജനപ്രതിനിഥിയാണ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളര്‍ന്നുവന്നത്. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാന്‍ തെറിവിളിക്കാന്‍ പഠിച്ചത്. അദ്ദേഹത്തിന്റെ തെറിവിളി കേള്‍ക്കുമ്പോള്‍ രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. പിസി തെറിവിളിക്കുമ്പോള്‍ നമ്മള്‍ രോമാഞ്ചിഫിക്കേഷന്‍ വന്ന് കയ്യടിക്കണം. പക്ഷേ, ശ്രീലക്ഷമി അറയ്ക്കലിന് അത് പറ്റത്തില്ല. അത് എന്തുകൊണ്ടാണെന്നാല്‍ എനിക്കും പിസി ജോര്‍ജിനും നല്‍കുന്ന ഭരണഘടന അവകാശം ഒന്നാണ്.

ചവിട്ടി കൊല്ലാനല്ല

ചവിട്ടി കൊല്ലാനല്ല

വിജയ് പി നായരെ ചവിട്ടിക്കൊല്ലണമെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. ഞങ്ങള്‍ ആരെയും ചവിട്ടിക്കൊല്ലാനല്ല പോയത്. നിലനില്‍പ്പിന്റെ ഭാഗമായാണ് പോയത്. ഗുണ്ടായിസം ഞങ്ങള്‍ക്കില്ല. ഇത്രയും തിരക്കുള്ള വ്യക്തിക്ക് എന്റെ വീഡിയോ കാണാന്‍ സമയം കിട്ടുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷം. അദ്ദേഹത്തിന് തന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ ഇവിടെ തിരുവനന്തപുരത്തുണ്ടെന്നും വെടിവയ്ക്കാന്‍ നിന്നുതരാമെന്നും ശ്രീലക്ഷമി വ്യക്തമാക്കി.

ലൈംഗിക വിദ്യാഭ്യാസം

ലൈംഗിക വിദ്യാഭ്യാസം

ഞാന്‍ ലൈംഗിക വിദ്യാഭ്യാസത്തെ പറ്റിയും എന്റെ വ്യക്തിപരമായ ലൈംഗിക അനുഭവങ്ങളെപറ്റിയാണ് പറയുന്നത്. ആണുങ്ങള്‍ പറയുന്നത് പോലെയാണ് ഞാനും. ആണുങ്ങള്‍ ചെയ്യുമ്പോഴും സെക്‌സും പെണ്ണുങ്ങള്‍ ചെയ്യുമ്പോള്‍ വ്യഭിചാരവുമാകുന്നത് എന്തുകൊണ്ടാണ്. എന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് അടക്കം ഓപ്പണാണ്. അതെല്ലാം പഠിപ്പിക്കുന്ന കുട്ടികള്‍ കാണുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥിയും എന്നോട് മോശമായി പെരുമാറിയിട്ടില്ല- ശ്രീലക്ഷമി പറഞ്ഞു.

Recommended Video

cmsvideo
    KK shailaja teacher against vijay p nair | Oneindia Malayalam
    പുതിയ തലമുറ

    പുതിയ തലമുറ

    ഇതൊക്കെ സ്വീകരിക്കാന്‍ പുതിയ തലമുറയ്ക്ക് സാധിക്കും. എന്നാല്‍ പിസി ജോര്‍ജിനെ പോലുള്ള പഴയ തലമുറയില്‍പ്പെട്ടവര്‍ ഇതൊക്കെ മനസിലാക്കണം. അദ്ദേഹത്തെ പോലുള്ളവര്‍ മാറി ചിന്തിക്കുന്ന ഒരു കാലമാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ശ്രീലക്ഷമി വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+