ആദ്യം ശൃംഗാരം.. പിന്നെ പള്ളയ്ക്ക് കത്തി കയറ്റും.. കേരളത്തില്‍ പെണ് ഗുണ്ടാ വിളയാട്ടം
പുരുഷ ഗുണ്ടകളെ പോലെ സംസ്ഥാനത്ത് പെണ്‍ഗുണ്ടാ സംഘങ്ങളും വിലസുന്നെന്ന് റിപ്പോര്‍ട്ട്.ക്വട്ടേഷന്‍ ഏറ്റെടുത്ത് നൈസായി പണി കൊടുത്ത് നീങ്ങുന്ന പെണ് ഗുണ്ടാ സംഘങ്ങളുടെ ഡീലിങ്ങ്സ് മുഴുവന്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്.
പിന്നെ നേരെ ഫീല്‍ഡിലേക്ക്. പണികൊടുക്കാന്‍ ചിലപ്പോള്‍ ആണ് സംഘങ്ങളേയും കൂട്ടും. ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ പിന്നെ കാര്യം തീര്‍ത്ത് സ്ഥലം വിടും. മോഡ് ഓഫ് ഓപ്പറാന്‍ഡിയാണ് ഏറ്റവും രസം. ശല്യം ചെയ്യുന്നെന്ന വ്യാജേനയാണ് ആളുകളെ ഇവര്‍ സ്കെച്ച് ചെയ്യുന്നത്രേ.

അണിഞ്ഞൊരുങ്ങി എത്തും
ക്വട്ടേഷന്‍ ലഭിച്ചാല്‍ നേരെ തോട്ടയിടേണ്ട ആളിന്റെ അടുത്ത് എത്തും. അണിഞ്ഞൊരുങ്ങി വശീകരിക്കുകയാണ് ആദ്യ ഉദ്ദേശം. അതില്‍ 'ഗഡി'കള്‍ വീണാല്‍ പിന്നെ ശല്യം ചെയ്തെന്ന കരച്ചിലും വിളിച്ചലുമായി. ഇതോടെ ഒപ്പം കൂട്ടിയ പുരുഷ ഗുണ്ടാ സംഘം സ്കെച്ച് ചെയ്തയാളെ നൈസായി പണിയും.

നാട്ടുകാര്‍
സ്ത്രീകളെ ശല്യം ചെയ്യാന്‍ എത്തുന്നവരെ കൈകാര്യം ചെയ്താല്‍ ആരും ചോദിക്കില്ല. ഈ അവസരം മുതലാക്കി കണക്കിന് കൊടുത്ത് സ്ഥലം കാലിയാക്കും. പെണ്‍കേസുകള്‍ ആയതിനാല്‍ അടി കിട്ടിയവര്‍ പരാതിപ്പെടാനും താത്പര്യപ്പെടില്ല.

വമ്പന്മാര്
വ്യവസായികള്‍, സമ്പന്നര്‍ എന്നിവര്‍ക്ക് എതിരെയാണ് ക്വട്ടേഷനെങ്കില്‍ ഫോണ്‍ ആണ് ആയുധം . ഫോണില്‍ വിളിച്ച് വശീകരിക്കും. കൈയ്യിലെ പണമെല്ലാം തട്ടിയെടുക്കും. ഫോണ്‍ ചാറ്റുകളും വീഡിയോകളുമെല്ലാം റെക്കോഡ് ചെയ്ത് പിന്നീട് ഭീഷണിപ്പെടുത്തും. മാനഹാനി പേടിച്ച് ആരും മിണ്ടില്ല.

സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ് പെണ്‍ഗുണ്ടകളുടെ പ്രവര്‍ത്തനം. വനിതാ ഗുണ്ടകളുടെ തലവത്തിയാണ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക. സ്ചത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ പോരാടുക എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുക.

കാമുകിമാര്‍
പുരുഷ ഗുണ്ടകളുടെ കാമുകിമാരാണത്രേ ഗ്രൂപ്പിലെ പ്രധാന അംഗങ്ങള്‍. ഗുണ്ടാ തലവത്തികളാണ് ഗുണ്ടമാരും അവരുടെ കാമുകിമാരും തമ്മിലുള്ള ചെറിയ പിണക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കുക. ഇവരെ പിന്നീട് ക്വട്ടേഷന്‍ പരിപാടികള്‍ക്ക് ഉപയോഗിക്കും.

രക്ഷപ്പെടാനാവില്ല
ഒരിക്കല്‍ ഈ സംഘത്തില്‍ പെട്ട് പോയാല്‍ പിന്നെ ഒരിക്കലും പുറത്ത് കടക്കാന്‍ കഴിയില്ല. പുരുഷ ഗുണ്ടാ സംഘങ്ങള്‍ ഒളിവില്‍ കഴിയുമ്പോള്‍ ഇവരായിരിക്കും ഗുണ്ടകള്‍ക്ക് വിവരം എത്തിച്ച് നല്‍കുന്നത്രേ.

പൊലീസിനേയും
കേസ് കൈകാര്യം ചെയ്യുന്ന പോലീസുകാരേയും ഇവര്‍ കുടുക്കുന്നുണ്ട്. ഇവര്‍ ബോധപൂര്‍വ്വം പോലീസുകാരുമായി സൗഹൃദം സ്ഥാപിക്കാറുണ്ടത്രേ. കൊല്ലം ഓച്ചിറയില്‍ പെണ്‍ഗുണ്ടാ സംഘങ്ങള്‍ സജീവമാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൈക്ക് ഓടിക്കും
ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശാട്ടി എന്ന നേതാവാത്രേ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ആശാട്ടി ബുള്ളറ്റ് ഓടിക്കുമെന്നും മദ്യപിക്കാനായി ബാറിലെത്താറുണ്ടന്നും വാര്‍ത്തയില്‍ പറയുന്നു.

സ്പിരിറ്റ് സംഘം
മുന്‍പ് സ്പിരിറ്റ് സംഘത്തിന്റെ തലവത്തിയായിരുന്ന ആശാട്ടി സ്പിരിറ്റ് കച്ചവടം കുറഞ്ഞതോടെ കളം വിട്ടത്രേ. ഇപ്പോള്‍ പെണ്‍ഗുണ്ടകളുടെ തലവത്തിയായി കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്.

വിലസുന്നു
ഇപ്പോഴും പെണ്‍ഗുണ്ടകള്‍ ഇവരുടെ കീഴിലസ് സ്പിരിറ്റ് കടത്തുന്നുണ്ട്. അണിഞ്ഞൊരുങ്ങി വാഹനത്തിന്റെ മുന്പിലിരുന്നാണ് കടത്ത്. ഒറ്റ നോട്ടത്തില്‍ അണിഞ്ഞൊരുങ്ങി യാത്ര പോകുന്നവരാണെന്നേ തോന്നുള്ളൂ. അതോടെ പോലീസ് പരിശോധന ഒഴിവാക്കും. കുട്ടികളേയും ചിലപ്പോള്‍ യാത്രയില്‍ കൂട്ടും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications