കാലാവധി കഴിയുന്നതിന് മുൻപ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം; പൊലീസിൽ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും
കാലാവധി കഴിയുന്നതിന് മുൻപ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം; പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടും
തിരുവനന്തപുരം: കേരള പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം ഉയർത്താൻ സർക്കാർ തീരുമാനം. ഘട്ടം ഘട്ടമായി 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കാലാവധി കഴിയുന്നതിന് മുൻപ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. ഇത് സംബന്ധിച്ച് പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി. ഇതോടൊപ്പം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. 197 സ്കൂളുകളാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നും മുഖ്യമന്ത്രി.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെകെ രമയ്ക്കും എതിരെ ഭീഷണിക്കത്ത് വന്ന സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്വർണ്ണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യം തടയാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications