Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ധരാത്രി വിദ്യാര്‍ഥിനിക്കായി ബസ് നിര്‍ത്താത്ത സംഭവം: ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാകമ്മിഷന്‍ നിര്‍ദ്ദേശം

കോഴിക്കോട്: അര്‍ധരാത്രി ബസില്‍ തനിച്ച് യാത്ര ചെയ്ത എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാര്‍ഥിനിയെ സ്‌റ്റോപ്പില്‍ ഇറക്കാത്ത സംഭവത്തില്‍ മിന്നല്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി കമ്മിഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മിഷനംഗം അഡ്വ.എം.എസ്. താര. തികച്ചും മനുഷ്യത്വരഹിതമായ സംഭവമാണിതെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പയ്യോളിയില്‍ പ്രൈവറ്റ് ബസില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് സീറ്റ് നിഷേധിച്ച സംഭവത്തിലും കമ്മിഷന്‍ കേസെടുത്തു.

വിവാഹം കഴിച്ച് അകാരണമായി ബന്ധം വേര്‍പെടുത്താനുള്ള കേസുകളുടെ എണ്ണം വര്‍ധിച്ചതായും കമ്മിഷന്‍ നിരീക്ഷിച്ചു. കൊളത്തറ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സ്‌കൂളില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മറ്റിയ്ക്ക് മുമ്പാകെ ഇക്കാര്യം അവതരിപ്പിക്കാനും പരാതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

minnal1

വനിതാ കമ്മീഷനംഗം അഡ്വ.എം.എസ്. താരയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍നടന്ന മെഗാ അദാലത്തില്‍ 85 പരാതികള്‍ പരിഗണിച്ചു. 38 പരാതികള്‍ പരിഹരിക്കുകയും 27 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തു. വിവിധ അന്വേഷണങ്ങള്‍ക്കായി 3 കേസുകള്‍ കൈമാറി. 17 പരാതികള്‍ പരാതിക്കാരോ എതിര്‍ കക്ഷികളോ വരാത്തതിനാല്‍ മാറ്റിവച്ചു. പുതുതായി 5 പരാതികള്‍ ലഭിച്ചു. വനിത കമ്മീഷന്‍ സീനിയര്‍ സൂപ്രണ്ട് ജെയ്‌മോന്‍ എ.ജോ, അഡ്വ. മിനി രജീഷ്, കെ.പി. ബിനു, മുഹമ്മദ് ഫിര്‍ദൗസ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+